ഇടമണ്ണിൽ പൊലീസിനുനേരെ കൈയേറ്റശ്രമം
text_fieldsപുനലൂർ: ഇടമണ്ണിൽ പൊലീസിനുനേരെ യുവാവിെൻറ കൈയേറ്റശ്രമം. ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ ഇടമൺ സ്വദേശി പ്രതീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. സ്വകാര്യ സ്കൂളായ ഇടമൺ യു.പി.എസിലെ പഴയ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു യുവാവ് തെന്മല എസ്.ഐ അടക്കം പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
സ്കൂളിൽ പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുനീക്കാൻ ആർ.ഡി.ഒയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന് സംരക്ഷണം നൽകുന്നതിനാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. പത്തംഗങ്ങളുള്ള മാനേജ്മെൻറിൽ ഒരംഗം ഇതിനെതിരായിരുന്നു. മറ്റംഗങ്ങളുമായി നിലനിന്നിരുന്ന തർക്കമായിരുന്നു ഇതിന് കാരണം. കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോൾ ഈ അംഗവും മകനും അത് തടഞ്ഞു.
തുടർന്ന് പൊലീസ് ഇവരെ പിന്തിരിപ്പിക്കൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിനുനേരെ തിരിയുകയായിരുന്നു. എസ്.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ മറ്റ് പൊലീസുകാരെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ വാഹനത്തിൽ കയറാൻ മടിച്ച ഇയാൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ പൊലീസെത്തി ഇയാളെ കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.