Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകൊലപാതക ശ്രമം:...

കൊലപാതക ശ്രമം: പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
Imprisonment
cancel

പു​ന​ലൂ​ർ: കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ഏ​രൂ​ർ മൈ​ലാ​ടും​കു​ന്ന് സു​നി​ൽ വി​ലാ​സം പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ലി​നെ​യാ​ണ് (50) പു​ന​ലൂ​ർ അ​സി​സ്റ്റ​ൻ​റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

ഏ​രൂ​ർ നെ​ട്ട​യം സ്വ​ദേ​ശി​യാ​യ ബി​നു​മോ​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. ഇ​തു​സം​ബ​ന്ധി​ച്ച് ഏ​രൂ​ർ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഒ​മ്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​എ​സ്.​എ​സ്. ബി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptImprisonment and fine
News Summary - Attempted murder-Imprisonment and fine for the accused
Next Story