പുനലൂരിൽ വെറ്റില വിപണി പുനരാരംഭിച്ചു
text_fieldsപുനലൂർ: കിഴക്കൻമേഖലയിലെ വെറ്റില കർഷകർക്ക് ആശ്വാസമായി പുനലൂരിലെ വെറ്റില വിപണി പുനരാംഭിച്ചു.
നഗരസഭ മുൻകൈയെടുത്ത് നഗരസഭയുടെ കലയനാട് മാർക്കറ്റിലാണ് താൽക്കാലിക സംവിധാനമൊരുക്കിയത്. ബുധൻ, ഞായർ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയാണ് വിപണന സൗകര്യം ഏർപ്പെടുത്തിയത്.
ആദ്യദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നടക്കം നൂറോളം മൊത്തവ്യാപാരികളും മറ്റും വിപണിയിൽ എത്തിയിരുന്നു.
പട്ടണത്തിലെ നഗരസഭയുടെ ശ്രീരാമവർമപുരം മാർക്കറ്റിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പുലർച്ചയാണ് പതിറ്റാണ്ടുകളായി വെറ്റില വ്യാപാരം നടന്നിരുന്നത്. കിഴക്കൻമേഖലയിലെ നൂറുകണക്കിന് വെറ്റില കർഷകരാണ് ഈ മാർക്കറ്റിൽ വെറ്റില വിൽക്കാെനത്തിയിരുന്നത്.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാർക്കറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം വെറ്റില വിപണനം തടസ്സപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.