പക്ഷിപ്പനി; അതിർത്തിയിൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു
text_fieldsപുനലൂർ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി പടരുന്നത് കണക്കിലെടുത്ത് സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് പ്രതിരോധ പ്രവർത്തനം തുടങ്ങി. കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങളും മറ്റും പരിശോധിക്കാനും പ്രതിരോധ മരുന്ന് തളിക്കാനും പുളിയറയിൽ പരിശോധന കേന്ദ്രം തുറന്നു. ശനിയാഴ്ച വൈകിട്ട് മുതൽ ഒരു വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ദിവസം മൂന്ന് ഷിഫ്റ്റുകളിലായി പരിശോധന ഏർപ്പെടുത്തി.
ഇവിടെ നിന്ന് പോകുന്ന വാഹനങ്ങൾ ക്ലോറിനേഷൻ ചെയ്തിട്ടേ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നുള്ളൂ. എല്ലാ വാഹനങ്ങളുടേയും ടയറിലും ബോഡിയിലും പ്രതിരോധ മരുന്ന് തളിക്കുന്നുണ്ട്. കൂടാതെ റോഡിൽ ക്ലോറിനേറ്റ് ചെയ്ത് ഇതിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തമിഴ്നാട്ടിൽ നിന്ന് ഇറച്ചികോഴികളെ ഇവിടെത്തിച്ച് തിരിച്ചുപോകുന്ന വാഹനത്തിൽ കാഷ്ടം അടക്കം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് കടത്തിവിടുന്നത്. ഇവിടെ നിന്നും കോഴിത്തീറ്റ, വളത്തിനായി കോഴിയുടെ അടക്കം അവശിഷ്ടങ്ങൾ ഇവ കയറ്റിയ വാഹനങ്ങൾ എന്നിവ കടത്തിവിടുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്നും അറവുമാടുകൾ, ഇറിച്ചകോഴിയടക്കം കേരളത്തിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കാൻ കേരള അതിർത്തിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.