ബസ് ഡിപ്പോ പരിസരം കാടുമൂടി പാമ്പുകളുടെ താവളമായി
text_fieldsപുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പരിസരം കാടുമൂടി പാമ്പകളുടെ താവളമായി. ജീവനക്കാരും യാത്രക്കാരും ഭയപ്പാടിൽ. കഴിഞ്ഞദിവസവും ഡിപ്പോയിൽനിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു.
ഡിപ്പോയുടെ ഒരുവശം കല്ലടയാറിെൻറയും മറുവശം വെട്ടിപ്പുഴ തോടിെൻറയും തീരമാണ്. കാടുമൂടിക്കിടക്കുന്ന ഇവിടെ നിന്നാണ് വിഷപ്പാമ്പുകൾ ഡിപ്പോയിലേക്ക് കയറുന്നത്. ഗാരേജിലടക്കം ജീവനക്കാർ രാത്രിയിൽ ഭയപ്പാടോടെയാണ് ഇവിടെ ജോലിചെയ്യുന്നത്.
ആറ്റുതീരത്ത് വിനോദ സഞ്ചാരത്തിെൻറ ഭാഗമായി നഗരസഭയും ജില്ല ടൂറിസവും പദ്ധതി നടപ്പാക്കാൻ ഒരു വർഷംമുമ്പ് തുടക്കമിട്ടെങ്കിലും എങ്ങുമെത്തിയില്ല.
തീരത്തുകൂടി നിർമിച്ച നടപ്പാതയിലടക്കം മൂടിയ കാട് ഡിപ്പോ വളപ്പിലേക്ക് പടർന്നുകിടക്കുന്നു. വനത്തിൽനിന്നും മറ്റും ആറ്റിലൂടെ ഒഴുകിയെത്തുന്ന മലമ്പാമ്പടക്കം ഡിപ്പോ വളപ്പിലേക്ക് കടക്കുന്നു. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങിയ വിഷപ്പാമ്പുകളും ഈ പരിസരത്ത് ധാരാളമായുണ്ടെന്ന് ഡിപ്പോ ജീവനക്കാർ പറയുന്നു. ആറ്റുതീരത്തെ കാട് ആരുനീക്കുമെന്ന തർക്കവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.