ഗ്രീൻ ഫീൽഡ് ഹൈവേ വനഭൂമിയിലെ മരങ്ങൾ തിട്ടപ്പെടുത്തൽ തുടങ്ങി
text_fieldsപുനലൂർ: കടമ്പാട്ടുകോണം-മധുര ഗ്രീൻഫീൽഡ് ഹൈവേക്കായി കിഴക്കൻമേഖലയിൽ വനഭൂമി ഏറ്റെടുക്കുന്ന സ്ഥലത്തെ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. തെന്മല പഞ്ചായത്തിലെ ഇടമൺ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെ പാതക്ക് ഇരുവശത്തുമായി നൂറുകണക്കിന് മരങ്ങളാണ് മുറിക്കേണ്ടിവരുക. പ്ലാേൻറഷൻ കൂടാതെ സ്വാഭാവിക വനത്തിലെ മരങ്ങളും മുറിക്കേണ്ടതുണ്ട്.
നിലവിലുള്ള കൊല്ലം-തിരുമംഗലം ഹൈവേയോട് ചേർന്നാണ് ഈ മേഖലയിൽ ഗ്രീൻഫീൽഡ് ഹൈവേ വരുന്നത്. നാലുവരി പാതക്കായി വനഭൂമി 30 മീറ്ററും സ്വകാര്യ ഭൂമിയടക്കം റവന്യൂഭൂമി 45 മീറ്ററും കണക്കാക്കിയാണ് ഇരുവശത്തും സർവേ പൂർത്തിയാക്കിയത്. റേഞ്ച് ഓഫിസ് അധികൃതരും സർവേ വിഭാഗവും ഉൾപ്പെട്ട സംഘം മരങ്ങളുടെ അളവും എണ്ണം തരംതിരിച്ച് രേഖപ്പെടുത്തുന്നു. ആര്യങ്കാവ് റേഞ്ചിലേത് കോട്ടവാസലിൽ നിന്നും തെന്മല റേഞ്ചിലേത് തെന്മലയിൽ നിന്നും ബുധനാഴ്ചയാണ് തിട്ടപ്പെടുത്തൽ തുടങ്ങിയത്. ഈ മരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റി ഡിപ്പോയിൽ എത്തിച്ച് ലേലം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.