ഉരുൾപൊട്ടൽ മേഖലയിൽ സമഗ്രപഠനം നടത്തും –മന്ത്രി കെ. രാജൻ
text_fieldsപുനലൂർ: ഉരുൾപൊട്ടലുണ്ടായ ആര്യങ്കാവിലെ ഇടപ്പാളയം മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ജല വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്രപഠനം നടത്തുമെന്ന് മന്ത്രി കെ. രാജൻ. ഉരുൾപൊട്ടലുണ്ടായ ഇടപ്പാളയം, ആശ്രയ കോളനി എന്നിവിടങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
മൂന്നാം തവണയാണ് കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചക്കുള്ളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പഠനം നടത്തും. ഉരുൾപൊട്ടൽ സാധ്യത, പ്രദേശത്തിെൻറ പ്രത്യേകത എന്നിവെയക്കുറിച്ച് സമഗ്രമായി പഠിക്കും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്തും. സംസ്ഥാന ദുരിതാശ്വാസനിധിയിൽനിന്നുമുള്ള തുകക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുകൂടി തുക ഉൾപ്പെടുത്തി പ്രകൃതി ദുരന്തമേഖലകളിൽ കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് ഉത്തരവാെയന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽമൂലം നാശനഷ്ടമുണ്ടായ എല്ലാ മേഖലകളിലും മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകൾ മുഴുവൻ എസ്റ്റിമേറ്റുകളും തയാറാക്കി നൽകാൻ പി.എസ്. സുപാൽ എം.എൽ.എ നിർദേശം നൽകി. പൊതുമരാമത്ത്, എൻ.എച്ച്, ഫോറസ്റ്റ്, റെയിൽവേ എന്നിവരുടെ സംയുക്ത വെരിഫിക്കേഷൻ നടത്തി ഓടകളുടെയും മറ്റും തടസ്സം മാറ്റുന്നത് ഉൾെപ്പടെ ചെയ്യാൻ എം.എൽ.എ നിർദേശിച്ചു. എല്ലാ വകുപ്പുകളെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എസ്. സുപാൽ എം.എൽ.എ, ജില്ല കലക്ടർ അഫ്സാന പർവീൺ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, അഞ്ചൽ ബ്ലോക്ക് പ്രസിഡൻറ് രാധാ രാജേന്ദ്രൻ, പുനലൂർ തഹസിൽദാർ കെ.എസ്. നസിയ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജ തോമസ്, ജില്ല പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
കിഴക്കന്‍ മേഖലക്ക് കര്‍മപദ്ധതി തയാറാക്കണം –കലക്ടര്‍
കൊല്ലം: പ്രകൃതിക്ഷോഭം നേരിട്ട കിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കര്‍മപദ്ധതി തയാറാക്കാന്‍ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിർദേശിച്ചു. ഉരുള്‍പൊട്ടിയ പ്രദേശത്തേത് ഉൾപ്പെടെ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പി.എസ്. സുപാല്‍ എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന് എം.പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ യോഗ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
അപകടകരമായ മരങ്ങള്‍ മുറിക്കുക, റെയിൽവേയുമായി ചേര്‍ന്ന് ഓടകളുടെ നിര്‍മാണം, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാത്രമായി പുനരധിവാസം, രാജകൂപ്പ് ഭാഗത്തെ ചെറു പാലത്തിെൻറ പുനര്‍നിര്‍മാണം, ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി എന്നിവ അടിയന്തര പ്രാധാന്യത്തോടെ നിര്‍വഹിക്കണം.
റെയിൽവേ വികസനത്തിെൻറ ഭാഗമായി അടഞ്ഞ ഓടകള്‍ തുറക്കുകയും വേണം. നല്‍കാനുള്ള പട്ടയങ്ങള്‍ വേഗത്തില്‍ കൈമാറുന്നതിനുള്ള നടപടികള്‍, ആര്യങ്കാവ് പുനരുജ്ജീവന പദ്ധതിരേഖയുടെ രൂപവത്കരണം എന്നിവ ത്വരിതപ്പെടുത്താനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.