പ്ലൈവുഡ് ഫാക്ടറിയിലെ 39 തൊഴിലാളികൾക്ക് കോവിഡ്; രോഗികൾക്കൊപ്പം കോവിഡ് നെഗറ്റീവായ തൊഴിലാളികളും താമസിക്കുന്നു
text_fieldsപുനലൂർ: കരവാളൂർ പഞ്ചായത്തിലെ കുഞ്ചാണ്ടിമുക്കിലുള്ള സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ 39 ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം കോവിഡ് നെഗറ്റിവായ നിരവധി തൊഴിലാളികളും താമസിക്കുന്നുണ്ട്. ഇവരാണ് ഭക്ഷണം പാചകം ചെയ്ത് രോഗികൾക്ക് നൽകുന്നതും ശുശ്രൂക്ഷിക്കുന്നതും. ഇവർക്കും രോഗം പടരുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
രോഗികളെ സർക്കാർ നിയന്ത്രണത്തിലുള്ള ഡി.സി.സികളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതാണ്.
രോഗികളായ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചില്ലെങ്കിൽ ഇവരുടെ പാർപ്പിടകേന്ദ്രമൊട്ടാകെ പ്രോട്ടോകോൾ പ്രകാരം ഡി.സി.സി ആയി മാറ്റുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. അധികൃതർ ഇക്കാര്യം ഗൗരത്തിൽ എടുത്തിട്ടില്ല എന്നും പരാതിയുണ്ട്.
ആക്ഷേപം ഉയർന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് ജിഷ മുരളിയുടെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്താൻ തീരുമാനിച്ചു. ഒരിടത്ത് മാത്രം ഇത്രയും പേർക്ക് രോഗമായതോടെ ദീർഘനാളായി ട്രിപ്ൾ ലോക്ഡൗണിലായിരുന്ന കരവാളൂർ പഞ്ചായത്ത് വീണ്ടും ആശങ്കയിലായി.
ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇനിയും നീളുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും കച്ചവടക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.