ലക്ഷങ്ങളുമായി മുങ്ങിയ ജ്വല്ലറി ഉടമയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsപുനലൂര്‍: സ്വര്‍ണക്കടയുടെ മറവില്‍ നിക്ഷേപകരെ പറ്റിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ജ്വല്ലറി ഉടമയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ പവിത്രം ജ്വല്ലറി ഉടമ പുനലൂര്‍ ഭരണിക്കാവ് സ്വദേശി സാമുവേല്‍ എന്ന സാബുവിനെതിരെയാണ് അന്വേഷണമാരംഭിച്ചത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. അശോക് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പുനലൂരിലെത്തി സാബുവിെൻറ വീട്, പോസ്റ്റ് ഓഫിസ് ജങ്ഷനിലെ കട എന്നിവിടങ്ങളില്‍ പരിശോധന നടത്തി രേഖകളും മറ്റും കണ്ടെടുത്തു.
വീട് പൂട്ടിയിട്ടിരുന്നതിനാല്‍ സാബുവിെൻറ സഹോദരെൻറ സഹായത്തോടെയാണ് അന്വേഷണസംഘം വീടിനുള്ളില്‍ കയറിയത്. ബന്ധുക്കള്‍, തട്ടിപ്പിന് വിധേയരായവര്‍ എന്നിവരില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
മേയ് അവസാനത്തോടെയാണ് ജ്വല്ലറി പൂട്ടി സാബു മുങ്ങിയത്. നിക്ഷേപകരുടെ പരാതിയെതുടര്‍ന്ന് പുനലൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ ചതി, വഞ്ചന, നിക്ഷേപതട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
വീട്ടമ്മമാര്‍, പട്ടണത്തിലെ തൊഴിലാളികള്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. 20 ലക്ഷം രൂപവരെ ഇവിടെ പലിശക്ക് പണം നല്‍കിയവരുണ്ട്. സ്വര്‍ണ ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളില്‍ പണം നല്‍കിയിരുന്ന ഇരുപതോളം ആളുകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.