പാലരുവിയിലെ അപകടക്കുഴി അടച്ചുതുടങ്ങി
text_fieldsപുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി വെള്ളച്ചാട്ടത്തിൽ എത്തുന്നവർക്ക് ഭീഷണിയായിരുന്ന കുഴി അടച്ചുതുടങ്ങി. വെള്ളം പതിക്കുന്ന ഭാഗത്തെ കുഴി പൂർണമായി ഗാബിയൻ ഭിത്തി നിർമിച്ച് അതിന്മേൽ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്നതിന് മേജർ ഇറിഗേഷൻ വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി. 16 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.
വനംവകുപ്പ് പണം അനുവദിച്ചതിനെ തുടർന്ന് മേജർ ഇറിഗേഷെൻറ മേൽനോട്ടത്തിൽ കുഴിയടക്കുന്ന പണികൾ ആരംഭിച്ചു. നൂറടിയിലധികം ഉയരത്തിൽ കുത്തനെ വെള്ളം താഴേക്ക് പതിക്കുന്ന ഭാഗത്താണ് അപകരമായ കുഴി. ഈ കുഴിയിൽപെട്ട് സഞ്ചാരിക്ക് മരണം വരെ സംഭവിച്ചിട്ടുണ്ട്.
ഇവിടം കല്ലുമൂടിക്കിടക്കുന്നതിനാൽ ആളുകൾക്ക് കുളിക്കാൻ കഴിയില്ല. ഇതുകാരണം അരുവിയുടെ വശങ്ങളിലാണ് മിക്കപ്പോഴും ആളുകൾ കുളിക്കുന്നത്. എല്ലാ വർഷവും സീസൺ ആരംഭിക്കുന്നതിന് മുമ്പ് വനംവകുപ്പ് വൻതുക മുടക്കി കുഴിയടക്കാറുണ്ടെങ്കിലും പ്രയോജനമാകാറില്ല. ശക്തമായി വെള്ളം വീഴുന്നതോടെ ഇവിടം തകർന്ന് അപകടാവസ്ഥയിലാകുന്നു. പി.എസ്. സുപാൽ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.