തകർച്ചയിലായ അംഗൻവാടി കെട്ടിടം പൊളിച്ചുതുടങ്ങി
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കുഴുതുരുട്ടി വാർഡിൽ വർഷങ്ങളായി തകർച്ചയിലായിരുന്ന അംഗൻവാടി കെട്ടിടം പൊളിച്ചു തുടങ്ങി. കെട്ടിടം പൊളിച്ചുനീക്കുന്നതിന് പഞ്ചായത്ത് പ്രത്യേക ഫണ്ട് അനുവദിച്ചതോടെയാണ് ഇത് സാധ്യമായത്. ഈസ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് 14 ലക്ഷം രൂപ അനുവദിച്ച് ഒമ്പത് മാസം മുമ്പ് ടെൻഡർ നൽകിയിരുന്നു. എന്നാൽ, പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ ഫണ്ടില്ലാത്തതിനാൽ പുതിയതിന്റെ നിർമാണം തുടങ്ങിയിരുന്നില്ല.
കെട്ടിടം തകർച്ചയിലായതോടെ അംഗൻവാടി ഇടപ്പാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സിന് സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാസങ്ങൾക്ക് മുമ്പ് മാറ്റിയിരുന്നു. എന്നാൽ, അരുണോദയം, തേവർകാട് കോളനിയിലുള്ള അറുപതോളം കുടുംബങ്ങളിലെ കുട്ടികൾക്ക് ഇടപ്പാളയത്തുള്ള അംഗൻവാടിയിലേക്ക് പോയിവരാൻ ബുദ്ധിമുട്ടായതോടെ മിക്കകുട്ടികളും പോകാത്ത അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.