ദാഹജലമില്ല; പുനലൂർ പട്ടണത്തിലെ കുടിവെള്ള കിയോസ്കുകൾ തകർന്നു
text_fieldsപുനലൂർ: കഠിന ചൂടിൽ വെന്തുരുകുന്ന പുനലൂർപട്ടണത്തിലെ കുടിവെള്ള കിയോസ്കുകൾ നശിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ദാഹിച്ചുവലഞ്ഞാൽ കുടിവെള്ളം വില നൽകി വാങ്ങാനേ കഴിയൂ. ഇവിടത്തെ കടുത്ത ചൂട് കണക്കിലെടുത്ത് പട്ടണത്തിലെത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാകാൻ നഗരസഭ പ്രധാനകേന്ദ്രങ്ങളിൽ വൻതുക മുടക്കി സ്ഥാപിച്ച കിയോസ്കുകളിൽ ഒന്നിൽപോലും വെള്ളം കിട്ടുന്നില്ല.
ബസ് ഡിപ്പോ, നഗരസഭ കാര്യാലയം, പ്രൈവറ്റ് സ്റ്റാൻഡ്, മാർക്കറ്റ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കുടിനീർവിതരണ സംവിധാനം ഒരുക്കിയിരുന്നു. ഇവയിലൊന്നിലും ശുദ്ധജലം കിട്ടുന്നില്ലെന്ന് മാത്രമല്ല തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു. എല്ലാറ്റിന്റെയും ടാപ്പുകളു മറ്റ് സംവിധാനങ്ങളും ഉപയോഗശൂന്യമായി. മുൻവർഷങ്ങളിൽ വേനലാരംഭത്തിനുമുമ്പ് ഇവ അറ്റകുറ്റപ്പണി നടത്തി പേരിനെങ്കിലും വെള്ളം ലഭ്യമാക്കിയിരുന്നു. എന്നാൽ ഇത്തവണ ഒരു നടപടിക്കും നഗരസഭ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.