കുടിവെള്ളപ്രശ്നം; തെന്മലയിൽ കാൻറീൻ അടഞ്ഞുതന്നെ
text_fieldsപുനലൂർ: പ്രധാന വിനോദസഞ്ചാരകേന്ദ്രമായ തെന്മലയിൽ ഡാം ജങ്ഷനിൽ അടച്ചുപൂട്ടിയ കാൻറീൻ തുറക്കാത്തത് വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. വർഷങ്ങളായുണ്ടായിരുന്ന കാൻറീൻ തകർച്ചയിലായിരുന്നു.
തുടർന്ന് കല്ലട ജലസേചന പദ്ധതി അധികൃതർ ഒമ്പത് ലക്ഷം രൂപ മുടക്കി നവീകരിച്ച് ഒന്നര വർഷം മുമ്പ് ഒരു വ്യക്തിക്ക് ലേലം ചെയ്തു നൽകി. കാൻറീന് ആവശ്യമായ കുടിവെള്ളം കെ.ഐ.പിയാണ് നൽകിയിരുന്നത്. കെ.ഐ.പിയുടെ ടാങ്കിൽനിന്ന് ഇവിടുള്ള ക്വാർട്ടേഴ്സുകളിലെ താമസക്കാർക്കും ഈ വെള്ളമാണ് നൽകിയിരുന്നത്.കാൻറീൻ പ്രവർത്തനം തുടങ്ങി നാലു മാസം കഴിഞ്ഞപ്പോൾ ഹെൽത്ത് അധികൃതർ പരിശോധന നടത്തി ഉപയോഗിക്കുന്ന വെള്ളം മലിനമാണെന്ന് കണ്ടെത്തി.
ഇതോടെ പൂട്ടി. വെള്ളത്തിന്റെ അപാകത പരിഹരിക്കാൻ കെ.ഐ.പി അധികൃതർ പുതിയ കുഴൽക്കിണർ നിർമിച്ചെങ്കിലും ഇതിലെ വെള്ളവും ഉപയോഗശൂന്യമായതോടെ കാൻറീൻ തുറക്കാൻ കഴിഞ്ഞിട്ടില്ല.
ദിവസവും എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്കും വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കും പര്യാപ്തമായ ഭക്ഷണശാലകൾ ഇവിടില്ല. തട്ടുകടകളാണ് എല്ലാവരുടെയും ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.