കാടുമൂടി ഇടമൺ റെയിൽവെ സ്റ്റേഷൻ പരിസരം
text_fieldsപുനലൂർ: കാടുമൂടിയ ഇടമൺ റെയിൽവെ സ്റ്റേഷൻ പരിസരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കിഴക്കൻ മേഖലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണിത്. മുൾച്ചെടികളടക്കം പടർന്നു പന്തലിച്ചു കിടക്കുന്നത് കാരണം പ്ലാറ്റ്ഫോമിലൂടെ നടന്നുപോകാൻ പോലും യാത്രക്കാർ ഭയക്കുന്നു. കാട് മലമ്പാമ്പ് അടക്കം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും മറ്റ് കാട്ടുജീവികളുടേയും ആവാസ കേന്ദ്രമാണ്.
എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണ്. കൊല്ലം-ചെങ്കോട്ട പാസഞ്ചർ ട്രെയിനിനാണ് സ്റ്റോപ്പുള്ളത്. സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതർ ശ്രദ്ധിക്കുന്നില്ല. അടുത്തിടെ റെയിൽവെ ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്റ്റേഷൻ സന്ദർശിച്ചിട്ടും പരിസരത്തെ കാട് നീക്കം ചെയ്യാൻ തയാറായില്ല. എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് സ്റ്റേഷന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നെങ്കിലും പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.