Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകോളനികളിലേക്കുള്ള റോഡ്...

കോളനികളിലേക്കുള്ള റോഡ് നന്നാക്കാൻ വനം വകുപ്പിന്​ മടി

text_fields
bookmark_border
kollam news
cancel
camera_alt

പ​ടം-​ക​ഴു​തു​രു​ട്ടി- ക​രി​യി​ല​കു​ളം റോ​ഡ്

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​റു കോ​ള​നി​ക​ളി​ലും മ​റ്റ് പ​ട്ട​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള റോ​ഡ് ന​വീ​ക​രി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി. ആ​റാം വാ​ർ​ഡി​ലെ ക​ഴു​തു​രു​ട്ടി മു​ത​ൽ അ​രു​ണോ​ദ​യം കോ​ള​നി വ​രെ​യു​ള്ള ക​രി​യി​ല​ക്കു​ളം റോ​ഡി​ൽ കു​റെ ദൂ​ര​മാ​ണ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തു​ള്ള​ത്. 1997-98 കാ​ല​യ​ള​വി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​റോ​ഡ് നി​ർ​മി​ച്ച​ത്.

ഇ​തി​ൽ 400 മീ​റ്റ​ർ വ​നം വ​കു​പ്പി​ന്‍റെ തേ​ക്ക്തോ​ട്ട​ത്തി​ൽ കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​ഭാ​ഗം ക​ട​ന്നു​വേ​ണം മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ൻ. റോ​ഡി​ന്‍റെ മി​ക്ക​ഭാ​ഗ​വും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും എ​ൻ. പീ​താം​ബ​ര​കു​റു​പ്പ് എം.​പി​യു​ടെ വി​ക​സ​ന ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.

ശേ​ഷി​ക്കു​ന്ന ഭാ​ഗം ന​ന്നാ​ക്കാ​ൻ വ​നം വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ല. വ​നം വ​കു​പ്പ് അ​നു​മ​തി ല​ഭി​ച്ചാ​ൽ റോ​ഡ് ന​ന്നാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ണ്. 28 ന് ​തെ​ന്മ​ല​യി​ൽ എ​ത്തു​ന്ന വ​നം മ​ന്ത്രി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വം നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ആ​റാം വാ​ർ​ഡ് അം​ഗം മാ​മ്പ​ഴ​ത്ത​റ സ​ലീം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentroadcolonies
News Summary - forest department is reluctant to repair the road to the colonies
Next Story