കല്ലടപദ്ധതിയിൽ ജലവിതരണം പൂർണതോതിൽ; വരൾച്ച നീണ്ടാൽ പണിപാളും
text_fieldsപുനലൂർ: വേനൽ അതി കഠിനമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലവിതരണ പദ്ധതിയായ കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിലെ ജലവിതരണം പൂർണതോതിലാക്കി.
വരൾച്ച കടുക്കുകയും വേനൽ മഴ പ്രതീക്ഷിക്കുന്നത് ഇനിയും വൈകിയാൽ കെ.ഐ.പി കനാൽ ജലവിതരണവും അവതാളത്തിലാകും. രണ്ടു വർഷം മുമ്പ് ഉണ്ടായ പ്രളയത്തിൻറ പശ്ചാത്തലത്തിൽ ഡാമുകളിലെ ജലസംഭരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഇത്തവണ വേനലിൽ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
ക്രമീകരണത്തിന്റെ ഭാഗമായി ഇത്തവണ തെന്മല പരപ്പാർ ഡാം (കല്ലട ഡാം) പൂർണ സംഭരണ ശേഷിയിൽ നിറക്കാനായില്ല. പെടുന്നനെ മഴ ദുർബലമായി ഡാമിലേക്കള്ള നിരൊഴുക്ക് കുറഞ്ഞതോടെ പുർണ സംഭരണം ലക്ഷ്യത്തിലെത്തിയില്ല. ഡാമിലെ വെള്ളം കുറയുന്നത് അനുസരിച്ച് കനാൽ ജലവിതരണത്തിൽ ഉണ്ടാകുന്ന നിയന്ത്രണം മൂന്ന് ജില്ലകളിലെ കുടിവെള്ള വിതരണം ഉൾപ്പെടെ അവതാളത്തിലാക്കും.
ഇത്തവണ കനാൽ ജലവിതരണം വഴി ഡാമിന്റെ പൂർണ സംഭരണ ശേഷിയുടെ പത്ത് മീറ്ററോളം വെള്ളം തുറന്നു വിട്ടിരുന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് സ്പിൽവേ ഷട്ടറിനും താഴെയായി. നിലവിൽ വൈദ്യുതി ഉത്പാദനത്തിന് വെള്ളം നൽകുന്നത് ഉൽപാദന ശേഷം പുറത്തേക്ക് ഒഴുക്കുന്നതാണ് കനാലിൽ തുറന്നു വിടുന്നത്.
ഏതെങ്കിലും കാരണത്താൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ വെള്ളം നൽകുന്നത് നിർത്തിയാൽ അടിയന്തിര സാഹചര്യത്തിൽ തുറക്കുന്ന ഡിസ്പേഴ്സറി വാൽവ് തുറന്നു കനാലുകളിൽ വെള്ളം എത്തിക്കേണ്ടിവരും. ഇതും 85 മീറ്റർ വരെ വെള്ളം ഉണ്ടെങ്കിലേ വിജയിക്കു. അതിന് താഴെ വെള്ളം ഉണ്ടെങ്കിലും എക്കലും മണ്ണും അടിഞ്ഞു സംഭരണ ശേഷിയ പ്രതികൂലമാക്കി.
ജനുവരി രണ്ടാം വാരത്തിലാണ് വലത്, ഇടതുകര കനാലുകളിൽ ഇത്തവണ വേനൽക്കാല ജലവിതരണം ആരംഭിച്ചത്. 115.68 മീറ്റർ സംഭരണ ശേഷിയുള്ള പരപ്പാർ ഡാമിൽ അന്ന് 113. 45 മീറ്റർ വെള്ളമുണ്ടായിരുന്നുള്ളു. ജലക്രമീകരണത്തിൻറ ഭാഗമായി രണ്ടേകാൽ മീറ്ററോളം വെള്ളം കുറക്കേണ്ടി വന്നു.
നിലവിൽ ഇരു കനാലുകളിലൂടെയും രണ്ടര മീറ്റർ വീതം വെള്ളം ഒഴുക്കുന്നുണ്ട്. ഇതിൽ കൂടുതൽ വെള്ളം ഒഴുക്കണമെന്ന് പലയിടത്തും നിന്നും ആവശ്യം ഉയരുന്നുണ്ടെങ്കിലും അപകട സാധ്യതാ കണക്കിലെടുത്ത് അതിന് കഴിയില്ലെന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത്. വ്യാഴാഴ്ച ഡാമിൽ 105. 13 മീറ്റർ വെള്ളമുണ്ട്. ഒരു ജനറേറ്റർ ദിവസം മുഴുവനും മറ്റൊന്ന് വൈകിട്ട് പിക് ഓവറിലും പ്രവർത്തനം ഉള്ളു.
ഡാമിലേക്കുള്ള പ്രധാന പുഴകളിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചു. വെള്ളം കുറഞ്ഞതോടെ ഡാമിനുള്ളിലെ കുന്നുകൾ തെളിഞ്ഞു. കുടാതെ കളം കുന്നിലൂടെയുള്ള പഴയ കൊല്ലം- ചെങ്കോട്ട പാതയും കാണാനാകും. ശെന്തുരുണിയിൽ നിന്നുള്ള വന്യജീവികൾ ഡാമിൽ വെള്ളം കുടിക്കാനെത്തുന്നതും പതിവ് കാഴ്ചയാണ്.
വലതുകര കനാലിൽ നിന്നുള്ള വെള്ളം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഇടതുകരയിലേത് കൊല്ലം ജില്ലയിലും ഇരുനൂറോളം ഗ്രാമങ്ങളിൽ കൃഷിയ്ക്കും കുടിവെള്ളത്തിനും ഉപകാരപ്പെടുന്നു.. (ചിത്രം ഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.