ഗണേഷ് കുമാർ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയൻ പ്രസിഡന്റ്
text_fieldsപുനലൂർ: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയൻ പ്രസിഡന്റായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ തെരഞ്ഞെടുത്തു. 64 വർഷം പ്രസിഡന്റായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്നാണ് മകനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
നിലവിൽ വൈസ് പ്രസിഡന്റായിരുന്നു ഗണേഷ് കുമാർ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന് 154 വോട്ടും എതിർസ്ഥാനാർഥി കുളത്തൂപ്പുഴ കുട്ടൻപിള്ളക്ക് എട്ട് വോട്ടും ലഭിച്ചു. ഗണേഷ്കുമാറിെൻറ ഒഴിവിലേക്ക് പുതിയ വൈസ് പ്രസിെൻറിനെ തെരഞ്ഞെടുത്തിട്ടില്ല.
പുനലൂരിലെ യൂനിയൻ ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 87319550 രൂപ വരവും ചെലവും കണക്കാക്കുന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചു പാസാക്കി. പനംപറ്റയിൽ ആരംഭിക്കുന്ന ആർ. ബാലകൃഷ്ണപിള്ള സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജിന് 50ലക്ഷം രൂപ വകയിരുത്തി. പൊതുയോഗം ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽ കുമാർ അധ്യക്ഷതവഹിച്ചു.
യൂനിയൻ ഭരണസമിതി അംഗങ്ങളായ കരിക്കത്തിൽ തങ്കപ്പൻ പിള്ള, പി. പ്രകാശ് കുമാർ, കേച്ചേരി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.