മഴയായാൽ പോളിടെക്നിക്കിന് മുന്നിൽ വാഹനാപകടം ഉറപ്പ്
text_fieldsപുനലൂർ: നവീകരിച്ച പുനലൂർ-പൊൻകുന്നം പാതയിൽ നെല്ലിപ്പള്ളി മേഖലയിൽ വാഹനാപകടം പതിവാകുന്നു. മഴത്തുള്ളികൾ വീണുകഴിഞ്ഞാൽ ഈ ഭാഗത്ത് വാഹനങ്ങൾ കൂട്ടിയിടിക്കാത്ത ദിവസങ്ങളില്ല. ഒരുവർഷത്തിനിടെ നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായി. വ്യത്യസ്ത അപകടങ്ങളിൽ ഇതിനകം നാലുപേർ മരിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും പെയ്തു.
നെല്ലപ്പള്ളി ജങ്ഷൻ മുതൽ മുക്കടവ് പാലം വരെ ഒന്നരകിലോമീറ്റർ ദൂരത്തിനിടയിലാണ് അപകടങ്ങൾ പെരുകുന്നത്. ഇതിൽ ഗവ. പോളിടെക്നിക്കിന് സമീപം അപകടം നിത്യമാണ്. ശനിയാഴ്ച വൈകീട്ടും ഇവിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. പുനലൂർ ഭാഗത്തേക്ക് വന്ന കാറിന്റെ പിന്നിൽ ഓട്ടോ ഇടിച്ചതോടെ കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ടാർ മിക്സിങ് മെഷീനിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. കാറിെൻറ മുൻ പിൻ ഭാഗങ്ങൾ തകർന്നു. മിനുസമായ ടാറിങ്ങിൽ വാഹനങ്ങൾ തെന്നിമാറുന്നതാണ് അപകടത്തിന് പ്രധാന കാരണമാകുന്നത്. മഴയത്ത് ഈ ഭാഗത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ തെന്നിമാറുന്നതായി ഡ്രൈവർമാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.