ചെമ്മന്തൂരിൽ ഇൻഡോർ സ്റ്റേഡിയം തുറക്കണം
text_fieldsപുനലൂർ: പുനലൂർ ചെമ്മന്തൂരിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഇൻഡോർ സ്റ്റേഡിയം മത്സരങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന അവശ്യവുമായി ജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ രംഗത്ത്. ഈ മാസം മുതൽ ജില്ല-നാഷനൽ ടൂർണമെന്റുകൾ ആരംഭിക്കാനിരിക്കെയാണ് കിഴക്കൻ മേഖലയിലെ ഏക ഇൻഡോർ സ്റ്റേഡിയം പൂട്ടിയിട്ടിരിക്കുന്നത്. ഒക്ടോബർ മുതൽ തുടങ്ങുന്ന ദേശീയ ടൂർണമെന്റുകളിൽ വനിത ബാസ്കറ്റ് ബോൾ സംസ്ഥാന കോച്ചിങ് ക്യാമ്പ് പുനലൂരിൽ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയം തുറക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ രംഗത്ത് വന്നത്. സംസ്ഥാനതല ബാസ്കറ്റ് ബോൾ, വോളിബോൾ മത്സരങ്ങൾ നടത്താനുള്ള എല്ലാ സൗകര്യവും ഇവിടുണ്ട്.
കഴിഞ്ഞ മൂന്നുവർഷം ജൂനിയർ, സബ്ജൂനിയർ ബാസ്കറ്റ് ബോൾ കേരള ടീമിന്റെ കോച്ചിങ് ക്യാമ്പ് നടത്തുന്നതിന് അനുവാദം ലഭിച്ചെങ്കിലും സ്റ്റേഡിയം ലഭിക്കാത്തതിനാൽ കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയിരുന്നത്. ഇൻഡോർ സ്റ്റേഡിയം നിർമിച്ചെങ്കിലും ഇതുവരെ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. സ്റ്റേഡിയം നടത്തിപ്പിന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയും രൂപവത്കരിച്ചില്ല. രണ്ടു മാസത്തിനകം സ്റ്റേഡിയം തുറന്നുകൊടുത്തില്ലെങ്കിൽ കായിക താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കായിക മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡന്റ് അശോക്.ബി. വിക്രമൻ ട്രഷറർ എസ്. നൗഷറുദീൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.