ജണ്ട നിർമാണത്തിലെ ക്രമക്കേട്: പരിശോധന തുടങ്ങി
text_fields
പരിശോധനക്കായി ആര്യങ്കാവ് തകരപ്പുരയിൽ പൊളിച്ച ജണ്ട
പുനലൂർ: വനാതിർത്തി നിർണയിക്കുന്ന ജണ്ട നിർമാണത്തിലെ ക്രമക്കേടിൽ അന്വേഷണം ആരംഭിച്ചു. ആര്യങ്കാവിൽ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി സ്ഥല പരിശോധന നടത്തി. ആര്യങ്കാവ് വനം റേഞ്ചിൽ വനാതിർത്തി തിരിച്ച് ജണ്ടകൾ നിർമിച്ചിരുന്നു. ഗുണനിലവാരം ഇല്ലാതെയാണ് ജണ്ട നിർമിച്ചിരിക്കുന്നതെന്ന പരാതിയെ തുടർന്നായിരുന്നു അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പരിശോധനക്കെത്തിയത്.
ആര്യങ്കാവ് േറഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കഴുതുരുട്ടി തകരപ്പുര ഭാഗത്ത് നിർമിച്ചിരുന്ന ജണ്ടകൾ പൊളിച്ചാണ് പരിശോധന നടത്തിയത്. നിർമാണ സാമഗ്രികൾ കരാറിൽ പറഞ്ഞ അളവിൽ ഉപയോഗിക്കാതെ, കരിങ്കല്ലിന് പകരം കാട്ടുകല്ലും പാറപ്പൊടിയും മാത്രം ഉപയോഗിച്ച് കല്ലടുക്കി പുറമെ സിമന്റ് പേരിന് പൂശി ബലമില്ലാതാണ് ജണ്ട നിർമിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ പരിശോധന നടക്കും. കരാറുകാരും വനം അധികൃതരും ഒത്തുകളിച്ചാണ് ജണ്ട നിർമാണത്തിൽ ക്രമക്കേട് കാട്ടി വൻതുക തട്ടിയതായി പരാതി ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.