ആര്യങ്കാവിൽ എക്സൈസ്, തമിഴ്നാട് പൊലീസ് സംയുക്ത പരിശോധന
text_fieldsപുനലൂർ: ആര്യങ്കാവിൽ എക്സൈസും തമിഴ്നാട് പൊലീസ് സംഘവും ഡോഗ് സ്ക്വാഡിനെയടക്കം ഉപയോഗിച്ച് സംയുക്ക പരിശോധന നടത്തി. കോട്ടവാസൽ സംസ്ഥാന അതിർത്തിയിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. പ്രദീപിന്റെ നിർദേശപ്രകാരം അസിസ്റ്റൻറ് എക്സൈസ് കമീഷണർ വി. റോബർട്ടാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
ഓണാഘോഷങ്ങൾക്ക് മുന്നോടിയായിരുന്നു പരിശോധന. കൊല്ലം റൂറൽ പൊലീസിന്റെ കെ-9 ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടന്ന പരിശോധനയിൽ തമിഴ്നാട് പൊലീസിന്റെ സഹകരണം നേരത്ത ഉറപ്പാക്കിയിരുന്നു. ഉത്സവ സീസൺ പ്രമാണിച്ച് കേരളത്തിലേക്ക് ലഹരി കടത്താൻ സാധ്യത കൂടുതലാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച വൈകീട്ട് ചരക്കുവാഹനങ്ങളടക്കം പരിശോധിച്ചത്. ബസുകൾ, പാൽ, പച്ചക്കറി, പൂവ്, മീൻ എന്നിവ കയറ്റി വന്ന വിവിധതരം വാഹനങ്ങൾ തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കി. സംശയമുള്ള യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധിച്ചു.
രാവിലെ അച്ചൻകോവിൽ ചെക്പോസ്റ്റിലും തമിഴ്നാട് പൊലീസുമായി ചേർന്ന് വാഹന പരിശോധന നടത്തിയിരുന്നു. പരിശോധനകൾക്ക് എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ് ജോ. കമീഷണർ ഗോപകുമാർ നേതൃത്വം നൽകി.
പരിശോധനയിൽ തെങ്കാശി ജില്ല പ്രൊഹിബിഷൻ എൻഫോഴ്സ്മെൻറ് വിങ് ഡി.എസ്.പി പളനി കുമാർ, ഇൻസ്പെക്ടർമാരായ രാജേഷ് ഖന്ന, ഫിലോമിന, ചെങ്കോട്ട ഇൻസ്പെക്ടർ രാജേഷ് ഖന്ന, പുനലൂർ എക്സൈസ് സി.ഐ കെ. സുദേവൻ, ചെക്പോസ്റ്റ് ഇൻസ്പെക്ടർ ഷിജു എസ്, എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ ജലാലുദ്ദീൻ കുഞ്ഞ്, തെന്മല എസ്.ഐ സുബിൻ, പുളിയറ പൊലീസ് എസ്.ഐ ദീപൻ കുമാർ, പ്രൊഹിബിഷൻ സബ് ഇൻസ്പെക്ടർ മാരിയപ്പൻ, എ.ഇ.ഐ അജയൻ പിള്ള, രതീഷ് കുമാർ, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവൻറിവ് ഓഫിസർമാരായ, റസി സാമ്പൻ, ബിജുമോൻ കുമാർ, പ്രിവൻറീവ് ഓഫിസർമാരായ ബിജു കുമാർ, സുനിൽകുമാർ, ഷിലു, പ്രദീപ് കുമാർ, അനിൽ, എസ്. ബിനു, ഡോഗ് സ്ക്വാഡ് സിവിൽ പൊലീസ് ഓഫിസർ ഗോകുൽ, ശ്യാം തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.