Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകൊ​ല്ലം–ചെ​ങ്കോ​ട്ട...

കൊ​ല്ലം–ചെ​ങ്കോ​ട്ട പാ​സ​ഞ്ച​ർ സ​ർ​വി​സ് 15 മു​ത​ൽ

text_fields
bookmark_border
Train service, Indian Railway
cancel

പു​ന​ലൂ​ർ: കോ​വി​ഡി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന കൊ​ല്ലം - ചെ​ങ്കോ​ട്ട പാ​സ​ഞ്ച​ർ സ്പെ​ഷ​ൽ സ​ർ​വി​സാ​യി ബു​ധ​നാ​ഴ്ച​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. 15 മു​ത​ൽ ചെ​ങ്കോ​ട്ട - കൊ​ല്ലം പാ​സ​ഞ്ച​റും 16ന് ​കൊ​ല്ലം - ചെ​ങ്കോ​ട്ട പാ​സ​ഞ്ച​റും ഓ​ടി​ത്തു​ട​ങ്ങും. നി​ല​വി​ൽ ഇ​തു​വ​ഴി​യു​ള്ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്ക് പു​ന​ലൂ​രി​നും ചെ​ങ്കോ​ട്ട​ക്കു​മി​ട​യി​ൽ സ്​​റ്റോ​പ്പി​ല്ലാ​ത്ത​ത് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു. പാ​സ​ഞ്ച​ർ വ​രു​ന്ന​തോ​ടെ കു​റെ ആ​ശ്വാ​സ​മാ​കും.

എ​ന്നാ​ൽ, മു​മ്പ് ഈ ​പാ​സ​ഞ്ച​റി​ന് സ്​​റ്റോ​പ്​ ഉ​ണ്ടാ​യി​രു​ന്ന പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും ഇ​പ്പോ​ൾ സ്​​റ്റോ​പ് ഇ​ല്ലാ​ത്ത​തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​മി​ല്ലാ​താ​കും. ആ​ര്യ​ങ്കാ​വ്, ഇ​ട​പ്പാ​ള​യം, ക​ഴു​തു​രു​ട്ടി, ഒ​റ്റ​ക്ക​ൽ, കു​രി, കു​ണ്ട​റ ഈ​സ്​​റ്റ്, ച​ന്ദ​ന​ത്തോ​പ്പ് തു​ട​ങ്ങി​യ ഹാ​ൾ​ട്ട് സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്പെ​ഷ​ൽ സ​ർ​വി​സി​ന് സ്​​റ്റോ​പ് ഇ​ല്ല. മ​ധു​ര​യി​ൽ​നി​ന്ന്​ ചെ​ങ്കോ​ട്ട​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നിെൻറ കോ​ച്ചു​ക​ളാ​ണ് ചെ​ങ്കോ​ട്ട - കൊ​ല്ലം സ​ർ​വി​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​ട്രെ​യി​ൻ ചെ​ങ്കോ​ട്ട​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ട്ട​ശേ​ഷം മ​ധു​ര​യി​ലേ​ക്ക് പോ​കും. കൊ​ല്ലം - ചെ​ങ്കോ​ട്ട ഭാ​ഗ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ശ​ങ്ക​ര​ൻ​കോ​വി​ൽ, രാ​ജ​പാ​ള​യം, ശി​വ​കാ​ശി, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​കെ​യും യാ​ത്ര​ചെ​യ്യാ​ൻ ഈ ​സ​ർ​വി​സ് പ്ര​യോ​ജ​ന​മാ​കും.

പാസഞ്ചര്‍ സര്‍വിസുകളില്ല; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

കു​ന്നി​ക്കോ​ട്: കൊ​ല്ലം–പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ര്‍ഥി​ക​ളും അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി​ല്‍. ര​ണ്ട് വ​ര്‍ഷം മു​മ്പ്​ ലോ​ക്ഡൗ​ണി​െൻറ ഭാ​ഗ​മാ​യാ​ണ് പാ​സ​ഞ്ച​റു​ക​ള്‍ നി​ര്‍ത്തി​യ​ത്. ഓ​ഫി​സ് സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്ന വ​ണ്ടി​ക​ള്‍ ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ നി​ര​വ​ധി​യാ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് പാ​സ​ഞ്ച​ര്‍ സ​ര്‍വി​സി​നെ ആ​യി​രു​ന്നു. രാ​വി​ലെ 8.15ന് ​പു​ന​ലൂ​ര്‍ നി​ന്നാ​രം​ഭി​ച്ച് 9.30ന് ​കൊ​ല്ല​െ​ത്ത​ത്തു​ന്ന ട്രെ​യി​നി​ല്‍ ധാ​രാ​ളം പേ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്നു. വൈ​കീ​ട്ട് 5.30 കൊ​ല്ല​ത്ത് നി​ന്നാ​രം​ഭി​ച്ച് ഏ​ഴി​ന്​ പു​ന​ലൂ​രെ​ത്തു​ന്ന പാ​സ​ഞ്ച​റും നി​ല​വി​ലി​ല്ല. യാ​ത്ര​ക്കാ​രെ​ല്ലാം ബ​സി​ലാ​ണ് കൊ​ല്ല​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​ത്. പാ​സ​ഞ്ച​റു​ള്ള​പ്പോ​ള്‍ 20 രൂ​പ​യാ​യി​രു​ന്ന യാ​ത്ര​ക്കൂ​ലി ഇ​പ്പോ​ള്‍ 200 രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്. ഏ​ഴ് വ​ണ്ടി​ക​ളാ​ണ് പാ​ത​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ പാ​സ​ഞ്ച​ര്‍ ആ​യി​രു​ന്ന മ​ധു​ര​യും ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സാ​ക്കി മാ​റ്റി. ഗു​രു​വാ​യൂ​ര്‍ പു​ന​ലൂ​ര്‍ തീ​വ​ണ്ടി മ​ധു​ര വ​രെ നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ടൈം​ടേ​ബി​ള്‍ ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍കി​യെ​ങ്കി​ലും അ​ത് പ്രാ​വ​ര്‍ത്തി​ക​മാ​യി​ല്ല.

ഉ​ച്ച സ​മ​യ​ത്ത് സ​ര്‍വി​സ് ന​ട​ത്തു​ന്ന കൊ​ല്ലം ചെ​ങ്കോ​ട്ട പാ​സ​ഞ്ച​ര്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​േ​മ്പാ​ഴും സ്ഥി​ര​യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ക്ക് എ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു മു​ൻ സ​ര്‍വി​സു​ക​ള്‍. പാ​സ​ഞ്ചേ​ഴ്​​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി​ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കും റെ​യി​ല്‍വേ​ക്കും നി​വേ​ദ​നം ന​ല്‍കി​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ലെ​ന്ന്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പു ര​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train service
News Summary - Kollam-Chengottah Passenger Service from 15 onwards
Next Story