ലോക്ഡൗൺ: പാറ കൊണ്ട് റോഡ് അടച്ചതിൽ പ്രതിഷേധം
text_fieldsപുനലൂർ: നഗരസഭ വാർഡുകളിലെ കണ്ടെയ്ൻമെൻറ് നിയന്ത്രണത്തിെൻറ ഭാഗമായി ചാലിയക്കരയിൽ പഞ്ചായത്ത് റോഡ് പാറ കൊണ്ട് അടച്ചതിൽ പ്രതിഷേധം. നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചിരുന്നു.
കൂടാതെ ഒരു കുടുംബത്തിലെ മറ്റ് ആറ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇതിനെ തുടർന്ന് നഗരസഭയിലെ നെല്ലിപ്പള്ളി, കല്ലാർ, വിളക്കുവെട്ടം വാർഡുകളിൽ ത്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് പൊലീസ് നിയന്ത്രണം ശക്തമാക്കി. ഇതിെൻറ ഭാഗമായാണ് തെന്മല പഞ്ചായത്തിലെ ചാലിയക്കര, ഉപ്പുകുഴി ഭാഗങ്ങളിലുള്ളവർ നെല്ലിപ്പള്ളി റോഡിലൂടെ പുനലൂർ പട്ടണത്തിലേക്ക് വരാതിരിക്കാൻ പത്തുപറയിൽ പാറ കൊണ്ട് അടച്ചത്.
പത്തുപറ ഭാഗം പിറവന്തൂർ പഞ്ചായത്തിൽപെട്ടതുമാണ്. റോഡ് അടച്ചതുകാരണം ചാലിയക്കര മേഖലയിലുള്ളവർ നെല്ലിപ്പള്ളിയിലൂടെ പുനലൂരിലേക്ക് വരാൻ കഴിയാതായി. അത്യാവശ്യത്തിന് എത്താൻ കറവൂർ, വെള്ളിമല ഭാഗത്തുകൂടി വഴിയുണ്ടെങ്കിലും ഇരട്ടിയിലധികംദൂരം സഞ്ചരിക്കണം.
പത്തുപറയിൽ റോഡ് അടച്ചതിനെതിരെ തെന്മല പഞ്ചായത്ത് പ്രസിഡൻറ് അടക്കം പൊലീസിൽ പ്രതിഷേധം അറിയിച്ചിട്ടും ചൊവ്വാഴ്ച വൈകുന്നതുവരേയും റോഡിലെ പാറ മാറ്റാൻ പൊലീസ് തയാറായില്ല.
എന്നാൽ പ്രതിഷേധത്തെ തുടർന്ന് വൈകീേട്ടാടെ പാറകൾ ഭാഗികമായി നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.