Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2020 10:18 AM IST Updated On
date_range 16 Sept 2020 10:18 AM ISTചരക്കുലോറി ഇടിച്ചുകയറി; ദേശീയപാതയിൽ ഗതാഗതം മുടങ്ങി
text_fieldsbookmark_border
പുനലൂർ: ദേശീയപാതയിൽ ആര്യങ്കാവ് പാണ്ഡ്യൻപാറയിൽ ചരക്കു ലോറി ഇടിച്ചുകയറി ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് സിമൻറുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി പാതയോരത്തെ വൈദ്യുതി തൂൺ ഇടിച്ചുതകർത്താണ് നിന്നത്. ഈ ഭാഗത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡ്രൈവർ ചെങ്കോട്ട സ്വദേശി സെയ്ദാലി പരിക്കില്ലാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story