നഗരസഭയിലെ മിനിറ്റ്സ് വിവാദം; മുൻ സെക്രട്ടറിയെയും എൻജിനീയറെയും വിജിലൻസ് ചോദ്യം ചെയ്തു
text_fieldsപുനലൂർ: പുനലൂർ നഗരസഭയിൽ മിനിറ്റ്സ് ക്രമക്കേട് സംബന്ധിച്ച് കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച തെളിവെടുപ്പ് മൂന്നരവരെ നീണ്ടു. മുൻ സെക്രട്ടറിയും ഇപ്പോൾ ചിറ്റൂർ തത്തമംഗലം നഗരസഭ സെക്രട്ടറിയുമായ എ. നൗഷാദ്, നിലവിലുള്ള എൻജിനീയർ ശ്രീദേവി, ആരോഗ്യവിഭാഗം ഇൻസ്പെക്ടർ ബി. അരുൺ എന്നിവരില്‍ നിന്നാണ് ക്രമക്കേട് കാണപ്പെട്ട ഫയലുകളിലെ വിവരങ്ങൾ അറിയുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥർ വിശദീകരണം തേടിയത്. കൂടാതെ നഗരസഭ ചെയര്പേഴ്സൻ ബി. സുജാതയില്നിന്നും വിശദീകരണം എഴുതിവാങ്ങി. നൗഷാദിനെ ഇതിനായി വിജിലൻസ് സംഘം പുനലൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
നിയമവിരുദ്ധമായി നഗരസഭ കൗൺസിലറുടെ പേരിൽ കനറബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് ലക്ഷങ്ങളുടെ ചെക്ക് മാറിയത് ഉൾപ്പെടെയുള്ള പലവിഷയങ്ങളും തീരുമാനിച്ച സമയത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചത് മുനിസിപ്പൽ എൻജിനീയർ ആയിരുന്നതിനാലാണ് അവരിലേക്കുകൂടി അന്വേഷണം നടത്തുന്നത്.
യു.ഡി.എഫ് അംഗങ്ങള്‍ വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് പരാതി നല്കിയ സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന ആഭ്യന്തര വിജിലന്‍സ് വിഭാഗം ആ ഓഫിസുകളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. എന്നാല്‍, സ്ഥിതിഗതികള്‍ സങ്കീര്‍ണമായതിനാൽ പല താല്‍ക്കാലിക ജീവനക്കാരുടെയും ജോലിയും ശമ്പളവും അനിശ്ചിതത്വത്തിലാകുമെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.