കൂടുതൽ കുടുംബങ്ങൾ മലയോരം വിടാൻ തയ്യാറെടുക്കുന്നു
text_fieldsപുനലൂർ: വന്യമൃഗ ശല്യമൂലം കൂടുതൽ കുടുംബങ്ങൾ നാടുവിടാൻ തയാറാകുന്നു. നവ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം വാങ്ങി കൈവശാവകാശം ഒഴിയാൻ അച്ചൻകോവിൽ അടക്കം കുടുംബങ്ങൾ വനം അധികൃതരെ സമീപിച്ചു.
വെള്ളിയാഴ്ച അച്ചൻകോവിലിൽ ആറ്റിന് അക്കരെ താമസിക്കുന്ന പത്തും ആര്യങ്കാവ് ഒമ്പത് ഏക്കറിലെ പത്തും കുടുംബങ്ങളും ഈ ആവശ്യം വനം അധികൃതരെ അറിയിച്ചിട്ടുണ്ട്.
ആര്യങ്കാവ് സ്വർണഗിരിയിലെ എല്ലാ കുടുംബങ്ങളും ഒഴിയാൻ വ്യാഴാഴ്ച സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. അച്ചൻകോവിൽ ആറ്റിനക്കരെ 36 കുടുംബങ്ങളുണ്ട്. ഇവരുടെ കൈവശം പട്ടയും ഉള്ളതും ഇല്ലാത്തതുമായി നൂറേക്കറോളം സ്ഥലമുണ്ട്.
ഇവിടം വനത്താൽ ചുറ്റപ്പെട്ടതിനാൽ വന്യമൃഗങ്ങളുടെ നശീകരണം രൂക്ഷമാണ്. കൂടാതെ മഴക്കാലത്ത് അച്ചൻകോവിൽ ആറ് കരകവിയുന്നതിനാൽ പലപ്പോഴും ഈ കുടുംബങ്ങൾ ഒറ്റപ്പെടാറുണ്ട്.
അതേസമയം സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ മലയോര മേഖലയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. കാട് വിട്ടുവരുന്ന മൃഗങ്ങളെ പ്രതിരോധം തീർത്ത് നിയന്ത്രിക്കാതെ വർഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ തന്ത്രപൂർവം ഒഴിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.