പുനലൂർ താലൂക്കാശുപത്രിയിൽ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഉടൻ; പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
text_fieldsപുനലൂർ: പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ പത്തുനില മന്ദിരത്തിലേക്ക് ചികിത്സയും മറ്റും മാറ്റുന്നതിെൻറ മുന്നോടിയായി പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. കിഫ്ബിയിൽനിന്ന് 69 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം അടുത്തുതന്നെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ താലൂക്കാശുപത്രി ജനറൽ ആശുപത്രി പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെതന്നെ പ്രധാന സർക്കാർ ആശുപത്രിയായി മാറുന്ന താലൂക്കാശുപത്രിയിൽ കൂടുതൽ രോഗികൾ എത്തുന്നതോടെയുള്ള തിരക്കും മറ്റ് അസൗകര്യങ്ങളും പരിഗണിച്ചാണ് പുതിയ കെട്ടിടത്തിെൻറ മുന്നിലുള്ള പഴയ കെട്ടിടങ്ങൾ പലതും പൊളിച്ചുമാറ്റുന്നത്.
ഇതിൽ പല കെട്ടിടങ്ങളും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അടക്കം വൻതുക മുടക്കി അടുത്തകാലങ്ങളിൽ നിർമിച്ചവയുമാണ്. എന്നാൽ, പുതിയ മന്ദിരം വന്നതോടെ ഈ പഴയ പല കെട്ടിടങ്ങളുടെ ആവശ്യമില്ലാതായി. കൂടാതെ ആശുപത്രി പരിസരവും സൗന്ദര്യവത്കരിക്കുന്നതിനും പഴയ കെട്ടിടങ്ങൾ പലതും അസൗകര്യം സൃഷ്ടിക്കുന്നതും പരിഗണിച്ച് ആരോഗ്യവകുപ്പിെൻറ അനുമതിയോടെയാണ് ഇവ നീക്കം ചെയ്യുന്നത്. നേരത്തേ ഉണ്ടായിരുന്ന പ്രസവവാർഡ്, ഓഫിസ് അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി.
ആശുപത്രിയുടെയും ഓഫിസിെൻറയും പ്രവർത്തനം ഒരുവിധത്തിലും തടസ്സമാകാത്തനിലയിലാണ് പൊളിക്കുന്നതുൾപ്പെടെ പണികൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.