തെന്മലയിൽ പുതിയ ആർ.ആർ.ടി സജ്ജമാകുന്നു
text_fieldsപുനലൂർ: മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി തെന്മല കേന്ദ്രമാക്കി പുതിയതായി അനുവദിച്ച റാപ്പിഡ് റെസ്പോൺസ് ടീം ഉടൻ പ്രവർത്തനസജ്ജമാകും. കേന്ദ്രത്തിനാവശ്യമായ സർക്കാർ വാഹനം കഴിഞ്ഞദിവസം എത്തി. തെന്മല ജങ്ഷനിൽ വനംവകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലിയും പൂർത്തിയായി വരുന്നു. അടുത്തുതന്നെ ഉദ്ഘാടനം ചെയ്യത്തക്ക നിലയിലാണ് പണികൾ പുരോഗമിക്കുന്നത്.
ജില്ലയിലെ രണ്ടാമത്തെ ആർ.ആർ.ടിയാണ് തെന്മലയിലേത്. മറ്റൊന്ന് അഞ്ചലിലാണ്. വന്യമൃഗശല്യം രൂക്ഷമായ തെന്മല, ആര്യങ്കാവ് പഞ്ചായത്ത് ഉൾപ്പെടെ കിഴക്കൻ മലയോര മേഖലക്ക് പുതിയ ആർ.ആർ.ടി വലിയ അനുഗ്രഹമാണ്. പുനലൂർ വനംഡിവിഷനിൽ പുതിയതായി അനുവദിച്ച ആർ.ആർ.ടി കൊല്ലം കേന്ദ്രമായി പ്രവർത്തിക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ കിഴക്കൻമേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നത് കണക്കിലെടുത്ത് പുതിയ ആർ.ആർ.ടി തെന്മല കേന്ദ്രീകരിച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്. സുപാൽ എം.എൽ.എ വനംമന്ത്രിക്ക് നിവേദനം നൽകിയ തോടെയാണ് തീരുമാനം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.