മുക്കടവിലെ കൊടുംവളവിന് പകരം പുതിയ പാത
text_fieldsപുനലൂർ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുക്കടവിലെ വലിയ വളവ് ഒഴിവാക്കാൻ പുതിയ പാത നിർമിക്കുന്നു. പാതയിൽ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നവീകരണം നടന്നുവരികയാണ്. പുനലൂർ മുതൽ പത്തനാപുരം വരെ നിരവധി വളവുകളുണ്ടെങ്കിലും അതെല്ലാം വശങ്ങളിൽ വീതികൂട്ടി ക്രമീകരിക്കുകയാണ്. എന്നാൽ, മുക്കടവിൽ ഇതിന് കഴിയാത്തതിനാലാണ് രണ്ടിടത്തായി 150ഓളം മീറ്റർ നീളത്തിൽ പുതിയ പാത നിർമിക്കുന്നത്.
രണ്ട് 'എസ്' ചേർന്നതാണ് ഇവിടത്തെ വളവ്. നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നു. ഒരുവശത്ത് വളവ് ആരംഭിക്കുന്ന ഭാഗം മുക്കടവ് ആറ്റ് തീരമാണ്. ഇവിടെ വീതി വർധിപ്പിക്കാൻ കഴിയാത്തതിലാണ് ഇവിടംമുതൽ പുതിയ പാത നിർമിക്കുന്നത്. വനംവകുപ്പ് ഭൂമി ഏറ്റെടുത്ത് മധ്യത്തിലൂടെയാണ് മറുവശത്ത് പാത എത്തുന്നത്. കുന്നായിരുന്ന ഈ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി.
വീതി ക്രമപ്പെടുത്താൻ മറുവശത്ത് ആഴത്തിലുണ്ടായിരുന്ന കുഴി മണ്ണിട്ട് നികത്തി എസ് വളവ് ഒഴിവാക്കി പാത നിർമിക്കും. പണി പൂർത്തിയാകുന്നതോടെ ഇവിടുള്ള രണ്ടുവലിയ വളവുകൾ ഒഴിവായി അപകടഭീഷണി ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.