കാനനപാതയിൽ രാത്രികാല പട്രോളിങ് തുടങ്ങി
text_fieldsപുനലൂർ: അച്ചൻകോവിൽ- ചെങ്കോട്ട കാനനപാതയിൽ വനം അധികൃതർ രാത്രികാല പട്രോളിങ് ആരംഭിച്ചു. ശബരിമല സീസണിൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തുന്ന അന്തർ സംസ്ഥാന തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണിത്.
20 കിലോമീറ്റർ ദൂരം വരുന്ന കാനനപാതയിൽ അച്ചൻകോവിൽ മുതൽ അതിർത്തിയായ കോട്ടവാസൽ വരെ 12 കിലോമീറ്ററോളം പൂർണമായി വനത്തിലൂടെയാണ് കടന്നുപോകുന്നത്. പകൽ സയമത്തുപോലും പാതയിൽ ആനയും മറ്റു കാട്ടുമൃഗങ്ങളും ഇറങ്ങി യാത്രക്കാർക്ക് ഭീഷണിയാകാറുണ്ട്. രാത്രിയിൽ ഇവകളുടെ സാന്നിധ്യം കൂടുതലാണ്. സായുധരായ സേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പട്രോളിങ്. യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.