ലൈറ്റും സൂചന ബോർഡുമില്ല; ഡാം ജങ്ഷൻ അപകടക്കെണി
text_fieldsപുനലൂർ: ഇക്കോ ടൂറിസം ആസ്ഥാനമായ തെന്മല ഡാം ജങ്ഷനിൽ സൂചന ബോർഡുകളും രാത്രിയിൽ വെളിച്ചവുമില്ലാത്തത് അപകടത്തിന് ഇടയാക്കുന്നു. അന്തർ സംസ്ഥാന പാത കടന്നുപോകുന്ന ജങ്ഷനിൽ ഏതു സമയത്തും വിനോദസഞ്ചാരികളുടെയും ചരക്ക് വാഹനമുൾപ്പെടെയുള്ളവയുടെയും തിരക്കാണ്.
കല്ലട ജലസേചന പദ്ധതി ആസ്ഥാത്തേക്കുള്ള കവാടത്തിന് മുന്നിലാണ് നാലുഭാഗത്തുനിന്നും റോഡുകൾ സന്ധിക്കുന്നത്. മുമ്പ് ഇവിടെ ഹൈമാസ് ലൈറ്റും സൂചന ബോർഡുകളും ഉണ്ടായിരുന്നത് മൂന്നുവർഷം മുമ്പ് ചരക്ക് ലോറി ഇടിച്ച് തകർത്തിരുന്നു.
പിന്നീട് ഇത് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. രാത്രിയിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ റോഡ് അറിയാതെ ഇവിടെ ആശയക്കുഴപ്പത്തിലാകുന്നു. അപകടം പതിവായതോടെ ഇവിടുള്ള ഓട്ടോ ഡ്രൈവർമാർ കഴിഞ്ഞ ദിവസം താൽക്കാലികമായി അപകടസൂചന ബാനർ പതിച്ചു. ഡാം ഷട്ടർ തുറന്നതോടെ ഇത് കാണാൻ കൂടുതൽ ആളുകൾ ഇനിയുള്ള ദിവസങ്ങളിൽ എത്താനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.