Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightട്രാഫിക്​​...

ട്രാഫിക്​​ നിയന്ത്രണമില്ല; ദേശീയപാതയിൽ അപകടം പെരുകുന്നു

text_fields
bookmark_border
kollam news
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ആ​ര്യ​ങ്കാ​വ് പാ​ൽ ചെ​ക്പോ​സ്റ്റി​ന് സ​മീ​പ​ം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​യി​ടിച്ച നിലയിൽ

പു​ന​ലൂ​ർ: മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത്​ കൊ​ല്ലം-​ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്നു. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ന്നു​വ​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ൽ നി​ത്യേ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പാ​റ​യു​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ​രു​ന്ന കൂ​റ്റ​ൻ ലോ​റി​ക​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​ത്. അ​വ​സാ​ന​മാ​യി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​ര്യ​ങ്കാ​വ് പാ​ൽ ചെ​ക്പോ​സ്റ്റി​ന് സ​മീ​പം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പാ​റ​യു​ൽ​പ​ന്നം ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ച​തു​കാ​ര​ണം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഉ​ൾ​പ്പെ​ടെ ആ​റ്​ വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ലാ‍യ​ത്.

ര​ണ്ട്​ കാ​റി​ലാ​യു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഡീ​സ​ൽ ലാ​ഭി​ക്കാ​ൻ ന്യൂ​ട്ര​ൽ ഗി​യ​റി​ൽ ഇ​റ​ക്ക​മി​റ​ങ്ങി​യ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് കാ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ച​ര​ക്കു​ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും ഇ​ന്ധ​നം ലാ​ഭി​ക്കാ​ൻ ന്യൂ​ട്ര​ലി​ൽ വ​രു​ന്ന​തു​മാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​ക്കു​ന്ന​ത്. പു​ന​ലൂ​ർ മു​ത​ൽ കോ​ട്ട​വാ​സ​ൽ വ​രെ പ​ല​യി​ട​ത്തും കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ഇ​റ​ക്ക​മാ​ണ്. ഈ ​ഇ​റ​ക്ക​ത്തി​ൽ ന്യൂ​ട്ര​ൽ ഗി​യ​റി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വു​ക​ളി​ൽ പെ​െ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​തെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ് പ​തി​വ്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും കാ​ൽ​ന​ട​യാ​ത്രി​ക​രു​മാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

ഒ​രു​വ​ർ​ഷം മു​മ്പ് പ്ലാ​ച്ചേ​രി​യി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​നാ​പ​ക​ടം ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന്യൂ​ട്ര​ൽ ഗി​യ​റി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക​തി​രെ ക​ർ​ശ​ന ന​ട​പ​ടി‍യു​മാ​യി പൊ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ അ​ധി​കൃ​ത​രും അ​ന്ന് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്​​ക​ര​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി.

തു​ട​ർ​ന്ന്​ കു​റേ ദി​വ​സ​ത്തേ​ക്ക് കാ​ര്യ​മാ​യ അ​പ​ക​ടം ഈ ​പാ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ നി​ന്ന്​ പി​ന്മാ​റി​യ​തോ​ടെ വീ​ണ്ടും പ​ഴ​യ പ​ടി​യാ​യി. ഈ ​പാ​ത​യി​ൽ ഹൈ​വേ പൊ​ലീ​സ് പ​ട്രോ​ളി​ങ് ഉ​ണ്ടെ​ങ്കി​ലും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലും പി​ഴ​യി​ടു​ന്ന​തി​ലു​മാ​ണ് താ​ൽ​പ​ര്യം. ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും അ​ധി​ക ലോ​ഡു​മാ​യി വ​രു​ന്ന​തി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayKollam Newstraffic controlaccident
News Summary - No traffic control; accident increasing on the national highway
Next Story