കാത്തിരിപ്പ് കേന്ദ്രം ഇല്ല; അധികാരികളെ വരൂ...പുനലൂരിലെ ദുരിതം കാണൂ
text_fieldsപുനലൂർ: പുനലൂർ പട്ടണത്തിലെ തിരക്കേറിയ രണ്ടിടങ്ങളിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് നരകയാതനയായി. ഏറ്റവും കൂടുതൽ തിരക്കുള്ള താലൂക്ക് ആശുപത്രി ജങ്ഷൻ, പോസ്റ്റ് ഓഫിസ് ജങ്ഷൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയിരുന്നു. പുതിയത് നിർമിക്കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പ് ‘ജലലേഖ’യുമായി.
താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവർ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തുന്നവർ, പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപമുള്ള ഗവ.എച്ച്.എച്ച്. എസിലെ വിദ്യാർഥികൾ, മാർക്കറ്റിലും മറ്റും വന്നുപോകുന്ന നിരവധിപേർ എന്നിവരാണ് ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കുന്നത്. മഴയായാലും വെയിലായാലും ഇവിടെ ദുരിതം തന്നെ. പുനലൂരിലെ കൊടുംചൂടിൽ പകൽ ബസ് കാത്തു ഇവിടെ നിൽക്കുന്നത് കഠിനമാണ്.
മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് കയറിനിൽക്കാൻ സൗകര്യമായ കടത്തതിണ്ണകളും ഇല്ല. ഇവിടുള്ള കടക്കാരാകട്ടെ യാത്രക്കാർ കയറി നിൽക്കുന്നത് തടയാൻ നടവഴിയിൽ വരെ കച്ചവട സാധനങ്ങൾ ഇറക്കിവെച്ചിരിക്കുകയാണ്. എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിപ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.