കുടുംബശ്രീ അംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ല; ഓണം വിപണന മേള പൊളിഞ്ഞു
text_fieldsപുനലൂർ: അറിയിപ്പ് ലഭിക്കാത്തിനാൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കാത്തതോടെ ആര്യങ്കാവിൽ സി.ഡി.എസിന്റെ ഓണംവിപണ മേള പൊളിഞ്ഞു. മൂന്നുദിവസം നടക്കേണ്ട മേളയിൽ ഒരംഗമാണ് വിഭവങ്ങളുമായി എത്തിയത്. പഞ്ചായത്തിൽ 195 സി.ഡി.എസുകളാണുള്ളത്.
സി.ഡി.എസ് ഓഫിസിൽനിന്ന് അംഗങ്ങൾക്ക് മൂൻകൂട്ടി അറിയിപ്പ് ലഭിക്കാതിരുന്നതാണ് മേള മുടങ്ങാൻ ഇടയാക്കിയത്. മൂൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ ഇതിനുള്ള വിഭങ്ങൾ അവർക്ക് തയാറാക്കാൻ കഴിഞ്ഞേനെ. ആര്യങ്കാവ് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കഴുതുരുട്ടിയിലാണ് ഓണചന്തക്ക് ഒരുക്കം നടത്തിയത്. മേളക്കായി വൻതുക മുടക്കി സ്റ്റാൾ അടക്കം ക്രമീകരിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകർ സ്വന്തമായി ഉണ്ടാക്കുന്ന വിവിധയിനം ചിപ്സ്, അച്ചാറുകൾ, കാർഷിക വിഭവങ്ങൾ തുടങ്ങിയ എല്ലാ സാധനങ്ങളും മേളയിലൂടെ വിറ്റഴിക്കുന്നതാണ് പതിവ്. ഇതിൽ ലഭിക്കുന്ന ലാഭം യൂനിറ്റ് അംഗങ്ങൾക്ക് വീതിച്ചെടുക്കും.
സാധാരണക്കാർക്കും ചെറിയ വരുമാനമുള്ളവർക്കും ന്യായമായ വിലയിൽ ഓണവിഭങ്ങൾ വാങ്ങാനാകുന്ന അവസരമാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഇല്ലാതായതെന്ന് ആക്ഷേപമുണ്ട്. മറ്റ് പഞ്ചായത്തുകളിലെല്ലാം സി.ഡി.എസ് ഒന്നിലധികം വിപണമേളകൾ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.