പാലരുവിൽ നീരൊഴുക്കായി; തുറക്കാൻ മുന്നൊരുക്കമില്ല
text_fieldsപുനലൂർ: കിഴക്കൻ മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവിയിൽ വെള്ളം ഒഴുകിത്തുടങ്ങി. കടുത്ത വരൾച്ചയെ തുടർന്ന് പൂർണമായി വറ്റിയിരുന്നതിനാൽ വേനൽ ആരംഭത്തിൽ അടച്ചതാണ്. കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിലാണ് പാലരുവിയിലും നീരൊഴുക്കായത്. വലിയ ശക്തിയിൽ വെള്ളം ആയിട്ടില്ലാത്തതിനാൽ പ്രധാന ജലപാതത്തിൽ അപകടമില്ലാതെ കുളിക്കാവുന്ന സാഹചര്യമാണ്. കൂടുതൽ വെള്ളമായാൽ അരുവിക്ക് താഴേയുള്ള തോടിന്റെ കടവുകളിലേ കുളിക്കാൻ അനുവദിക്കുകയുള്ളൂ. എന്നാൽ, അനുകൂലമായ സാഹചര്യമായിട്ടും അരുവി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാവശ്യമായ തയാറെടുപ്പ് എങ്ങുമെത്തിയില്ല.
സാധാരണനിലയിൽ വേനൽക്കാലത്ത് മുന്നൊരുക്കം എല്ലാം പൂർത്തിയാക്കി വെള്ളമാകുന്ന മുറക്ക് തുറക്കുകയാണ് പതിവ്. ഇത്തവണ കാര്യമായി നടപടികളൊന്നും ഉണ്ടായിട്ടില്ല. ആളുകളെ ഇവിടേക്ക് എത്തിച്ച് തിരികെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണിക്കായി വർക് ഷോപ്പിലാണ്. സഞ്ചാരികൾക്കുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
തമിഴ്നാട്ടിൽനിന്നുൾപ്പെടെ വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും തുറക്കാത്തതിനെ തുടർന്ന് ഇവർ നിരാശരായി മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.