വാറ്റുകേന്ദ്രം റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsപുനലൂർ: ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡിനെത്തിയ തെന്മല സി.ഐയെയും സംഘത്തെയും ആക്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ഒറ്റക്കൽ പാറക്കടവ് സ്വദേശി വാസുവാണ് പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽപെട്ട പാറക്കടവ് സ്വദേശികളും നിരവധി കേസുകളിൽ പ്രതിയുമായ വിഷ്ണു, വിജയൻ, അനി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വിഷ്ണുവിെൻറ ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊലീസിനുനേരെ കുരുമുളക് പൊടി സ്പ്രേ ചെയ്തശേഷമായിരുന്നു ആക്രമണം. സ്റ്റേഷൻ ഓഫിസർ റിച്ചാർഡ് വർഗീസ്, എസ്.ഐ ഡി. ശാലു, എ.എസ്.ഐ സിദ്ദീഖ് എന്നിവർക്ക് പരിക്കേറ്റു. മർദനമേറ്റ എസ്.ഐ പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കല്ലടയാറിെൻറ തീരത്ത് വനത്തിൽ വൻതോതിൽ ചാരായം വാറ്റി തമിഴ്നാട്ടിൽ അടക്കം കൊണ്ടുപോകുന്നെന്ന രഹസ്യവിവരത്തെതുടർന്നാണ് പൊലീസ് സംഘം എത്തിയത്.
പൊലീസിനെ വെട്ടിച്ച് കടന്നയാൾ അറസ്റ്റിൽ
ഓയൂർ: കഴിഞ്ഞമാസം അഞ്ചിന് പൊലീസിനെ വെട്ടിച്ച് കടന്ന അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ. ഇളമാട് പുതൂർ നിഷാദ് മൻസിലിൽ ഷംനാദ് (28) ആണ് പിടിയിലായത്. ചാരായ വിൽപനക്കിടയിൽ പിടിയിലായ ഇയാളെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ചടയമംഗലം പൊലീസാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.