മുക്കടവിലെ വിനോദ സഞ്ചാര വികസനത്തിന് സാധ്യത തെളിയുന്നു
text_fieldsപുനലൂർ: കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം കൂടി വികസിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. പിറവന്തൂർ പഞ്ചായത്തിലെ മുക്കടവ് കേന്ദ്രീകരിച്ചാണിത്.ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ല ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പഠനത്തിൽ ഈ മേഖല കേന്ദ്രീകരിച്ച് ഉത്തരവാദിത്വ-സാഹസിക ടൂറിസത്തിന് വൻ സാധ്യതയുെണ്ടന്നും ഇതുസംബന്ധിച്ച മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ഡി.റ്റി.പി.സി സെക്രട്ടറി റിപ്പോർട്ട് നൽകി.
ഈ മേഖലയിലുള്ള വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കിയാൽ വർഷത്തിൽ കുറഞ്ഞത് 20 ലക്ഷം വിനോദ സഞ്ചാരികളെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാക്കാൻ 400 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക കണക്ക്. സിയാൽ മാതൃകയിൽ കമ്പനി രൂപവത്കരിച്ച് ബി.ഒ.ടി അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാകും.
കല്ലടയാർ, ചാലിയക്കരയാർ എന്നിവ സന്ധിക്കുന്ന കൂറ്റൻ മലകളാൽ ചുറ്റപ്പെട്ടതാണ് മുക്കടവ്. ആറിെൻറ ഒരുകരയിൽ പേപ്പർമില്ലും മറുകരയിൽ കിൻഫ്ര പാർക്കും ഇതിനോട് ചേർന്ന് കുരിയോട്ടുമല ഹൈടെക് ഡയറിഫാമും സ്ഥിതി ചെയ്യുന്നു. ജനവാസം കുറഞ്ഞ ഈ മേഖലയിൽ വനഭൂമി ഇല്ലെന്നതും പ്രത്യേകതയാണ്. കുരിയോട്ടുമലയിൽ ആദിവാസികളുടെ സെൻറിൽമെൻറ് കോളനിയുമുണ്ട്. ഡയറിഫാമിലെയും മുക്കടവിലേയും മനോഹര കാഴ്ചകൾ കാണാൻ ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഫാമിൽ ഫാംടൂറിസം നടപ്പാക്കാൻ ജില്ല പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.