പുനലൂർ ബസ് ഡിപ്പോയിലെ ശൗചാലയം തുറന്നില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsപുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിലെ പൊതുശൗചാലയം തുറക്കാത്തത് യാത്രക്കാർ ദുരിതത്തിൽ. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശൗചാലയം അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് രണ്ടുദിവസത്തേക്കാണ് അടച്ചത്.
പൂർത്തിയാക്കി രണ്ടുദിവസം കഴിഞ്ഞിട്ടും തുറക്കാതായതോടെ ചൊവ്വാഴ്ച ഇവിടെത്തിയ ആളുകൾ ദുരിതത്തിലായി. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്നതാണ് ഈ ഡിപ്പോ. കൂടാതെ ഡിപ്പോയിലെ ജീവനക്കാരും ആശ്രയിക്കുന്നത് ഇവിടെയാണ്. പ്രഥാമിക ആവശ്യത്തിന് പരിസരത്തെങ്ങും മറ്റ് സൗകര്യം ഇല്ലാത്തതിനാൽ പേ ആൻഡ് യൂസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ശൗചാലയം യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. ഇത് അടച്ചതുകാരണം പ്രഥമിക ആവശ്യത്തിനെത്തിയ യാത്രക്കാർക്ക് ഡിപ്പോയുടെ പരിസരങ്ങളിളെ ആശ്രയിക്കേണ്ടിവന്നു. ഇതുകാരണം ഈ ഭാഗത്ത് കടുത്ത ദുർഗന്ധവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.