പുനലൂര്‍ ഇനി ശുചിത്വ നഗരം
text_fieldsപുനലൂർ: ഖരമാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണത കൈവരിച്ച് പുനലൂര്‍ നഗരസഭ. മന്ത്രി കെ. രാജു പുനലൂരിനെ ശുചിത്വ നഗരമായി പ്രഖ്യാപിച്ചു.
നഗരസഭയിലെ ജങ്കിള്‍ പാര്‍ക്ക് ഖരമാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തില്‍ പുനലൂര്‍ നഗരസഭ ഏറെ മുന്നിലാണെന്നും അറിയിച്ചു.
നഗരസഭ ചെയര്മാന് അഡ്വ. കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സുശീല രാധാകൃഷ്ണന്, സെക്രട്ടറി ജി. രേണുകദേവി, ശുചിത്വ മിഷന് ജില്ല കോഒാഡിനേറ്റര്‍ ജി. സുധാകരന്, ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക്, മുനിസിപ്പാലിറ്റി ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.