പുനലൂര്‍ സീറ്റ്: അമര്‍ഷം ഒതുക്കി പ്രവര്‍ത്തകര്‍
text_fieldsകുളത്തൂപ്പുഴ: പുനലൂര്‍ നിയമസഭ സീറ്റ് യു.ഡി.എഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിന് നല്‍കാനുള്ള മുന്നണി തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് മുതിരാതെ കുളത്തൂപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ കാലങ്ങളിലേതില്നിന്ന് വ്യത്യസ്തമായി സംഘടനാതലത്തിലും പ്രവര്‍ത്തനത്തിലും ഏറെ മുന്നോട്ട് പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെ.പി.സി.സി പ്രതിനിധികള്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കിയിരുന്ന ഉറപ്പായിരുന്നു മണ്ഡലത്തില്‍ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്ഥിയായിരിക്കുമെന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ഉറപ്പുകള്‍ നല്കിയ ആവേശം പ്രവര്‍ത്തകരില്‍ കാണാമായിരുന്നു. എന്നാല്‍ സീറ്റുവിഭജന ചര്‍ച്ചകളിലും തുടര്‍ന്നുള്ള തീരുമാനങ്ങളിലും പ്രാദേശിക നേതൃത്വനിരകളിലും പ്രവര്‍ത്തകരിലും അമര്‍ഷം പടര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പരസ്യപ്രസ്താവനകളുമായി രംഗത്തെത്തുകയും പ്രതിഷേധസൂചകമായി പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവെക്കുകയും ചെയ്തുവെങ്കിലും കുളത്തൂപ്പുഴയില്‍ അത്തരം പരസ്യപ്രസ്താവനകളോ പ്രതികരണങ്ങളോ ഉണ്ടായിട്ടില്ല.
അതേസമയം നേതാക്കളില്‍ ചിലര്‍ സമൂഹമാധ്യമപേജിലൂടെ തങ്ങളുടെ സ്ഥാനമാനങ്ങള്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.