പുനലൂർ ഉപജില്ല കലോത്സവം; ഭക്ഷണമില്ലാത്തതും വേദികളുടെ ക്രമീകരണവും ബുദ്ധിമുട്ടാകും
text_fieldsപുനലൂർ: തിങ്കളാഴ്ച പുനലൂരിൽ ആരംഭിക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ മത്സരാർഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കാത്തതും വേദികളുടെ ദൂരക്കൂടുതലും ബുദ്ധിമുട്ടാകും.
മത്സരത്തിനിടെ പുറത്തുപോയി ആഹാരം കഴിക്കൽ പ്രായോഗികമല്ലെന്നത് കണക്കിലെടുത്താണ് കലോത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഒരുക്കുന്നത്. എന്നാൽ, ഭക്ഷണച്ചെലവിന് പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അധ്യാപക സംഘടനകൾ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭക്ഷണം ഒഴിവാക്കിയത്.
തിങ്കളാഴ്ച മുതൽ നാലുദിവസം പുനലൂർ സെൻറ് ഗൊരേറ്റി എച്ച്.എസ്.എസ് വളപ്പിലും എൽ.പി.ജി.എസിലുമാണ് മത്സരം. 81 സ്കൂളുകളിൽനിന്നും 4200 ഓളം കുട്ടികളും സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും എത്തും. മിക്ക സ്കൂളുകളും മത്സരത്തിനുള്ള കുട്ടികളെ ഒരുമിച്ച് രാവിലെതന്നെ എത്തിക്കുന്ന രീതിയാണ്. മറ്റ് ഉപജില്ലകളിൽ മത്സരാർഥികൾക്ക് ഭക്ഷണം നൽകുന്നുണ്ട്.
ഇത്രയും കൂട്ടികൾക്ക് പുറത്തുള്ള ഹോട്ടലുകളിൽനിന്ന് ഭക്ഷണം ലഭിക്കുന്നതിനും പ്രയാസമായിരിക്കും. പ്രധാന വേദിയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് എൽ.പി.ജി.എസിലെ വേദി. അറബിക്, സംസ്കൃതോത്സവം ഈ വേദിയിലാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഇവിടെ എത്തിച്ചേരാൻ പ്രയാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.