തുടര്പ്രവര്ത്തനങ്ങളില്ല; പുനലൂര്‍ ടൗണ്‍ ഹാള്‍ നിര്‍മാണം മുടന്തുന്നു
text_fieldsപുനലൂർ: തുടങ്ങിയയിടത്തുതന്നെ നില്‍ക്കുകയാണ് നഗരസഭയുടെ ടൗൺ ഹാളിന്റെ നിർമാണം. ചെമ്മന്തൂർ നഗരസഭ സ്റ്റേഡിയത്തിന് സമീപം ടൗൺഹാൾ നിര്‍മിക്കാൻ അടിത്തറയിട്ട് ചില തൂണുകൾ നിർമിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒന്നാംഘട്ട നിർമാണം പൂർത്തിയായ സ്ഥലം പൂര്‍ണമായും കാടുകയറിയിരുന്നു. കെട്ടിടത്തിന്റെ തൂണുകൾക്കുവേണ്ടി സ്ഥാപിച്ച ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു നശിച്ചു. പതിനേഴുവർഷം മുമ്പാണ് ടൗണ്‍ഹാളിനായി തറക്കല്ലിട്ടത്. നിരവധിതവണ നിർമാണോദ്ഘാടനം നടത്തിയെങ്കിലും കെട്ടിടനിർമാണം അനന്തമായി നീളുകയാണ്. നാലുകോടി രൂപ നിര്‍മാണത്തിനായി അനുവദിച്ചെന്നാണ് പ്രഖ്യാപനം. തുടക്കത്തില്‍ ചലച്ചിത്ര വികസന കോർപറേഷനുമായി സഹകരിച്ച് കിഫ്ബിയുടെ സഹായത്തോടെ ടൗൺഹാളും തിയറ്റർ സമുച്ചയവും നിർമിക്കാൻ ധാരണയായെങ്കിലും സാങ്കേതിക തടസ്സങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വായ്പ ലഭിക്കാത്തതാണ് തടസ്സം എന്നാണ് നഗരസഭയുടെ വിശദീകരണം. പദ്ധതികളും പ്രഖ്യാപനങ്ങളും പലതുവന്നെങ്കിലും ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ടൗൺ ഹാൾ മാത്രം ഉയർന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.