മഴക്കെടുതി: റെയിൽവേ ലൈൻ സുരക്ഷിതമാക്കൽ തുടങ്ങി
text_fields
പുനലൂർ: കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ മണ്ണിടിഞ്ഞുവീണ് റെയിൽവേ ലൈനുകളിലുണ്ടായ നാശം പരിഹരിക്കാൻ തുടങ്ങി. കൊല്ലം-ചെങ്കോട്ട പാതയിൽ ഇടമൺ മുതൽ കോട്ടവാസൽ വരെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയുണ്ടായി. ചിലയിടങ്ങളിൽ റെയിൽവേ കട്ടിങ് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണത് കാരണം റെയിൽവേ പാളത്തിന് സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.
തെന്മല എം.എസ്.എൽ, പതിമൂന്ന്കണ്ണറ, കഴുതുരുട്ടി, കോട്ടവാസൽ ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. കഴുതുരുട്ടിയിൽ പാളത്തോടു ചേർന്ന കുന്ന് മൊത്തമായി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണിരുന്നു. ഇത് കാരണം ലൈൻ സുരക്ഷിതമല്ലാത്തതിനാൽ പുനലൂരിനും ചെങ്കോട്ടക്കുമിടയിലുള്ള സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. കഴുതുരുട്ടിപോലെ കൂടുതൽ ഭീഷണിയുള്ള മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ മൺചാക്ക് അടുക്കി താൽക്കാലിക സംവിധാനമൊരുക്കുന്ന ജോലി ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. സർവിസ് എത്രയും വേഗം പുനരാരംഭിക്കാൻ പര്യാപ്തമായ നിലയിലാണ് പണി തുടങ്ങിയത്. പിന്നീട്, ഇവിടങ്ങളിൽ ബലവത്തായ സംരക്ഷണ ഭിത്തി അടക്കം നിർമിക്കുമെന്ന് റെയിൽവേ അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.