ആര്യങ്കാവ് വനത്തിലും ‘രാക്ഷസകൊന്ന’; ഉന്മൂലന നടപടി ആരംഭിച്ചു
text_fieldsപുനലൂർ: വന സമ്പത്തിന്റെ അന്തകനായ രാക്ഷസകൊന്ന ആര്യങ്കാവ് വനത്തിലും കണ്ടെത്തി. വനപാലകരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രാക്ഷസകൊന്നകൾ നിർമാർജന നടപടി ആരംഭിച്ചു.
തെന്മല ഡിവിഷനിലെ ആര്യങ്കാവ് കടമാൻപാറ അരുവിക്കെട്ട് ഭാഗത്താണ് വനത്തിൽ രാക്ഷസകൊന്നയെന്നും മഞ്ഞകൊന്നയെന്നും അറിയപ്പെടുന്ന 45 മരങ്ങൾ കണ്ടെത്തിയത്.
സെന്ന സയാമിയ (Senna siamea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യകുടുംബത്തിൽ പത്ത് തരം വകഭേതമുണ്ട്. എല്ലാംതന്നെ തദ്ദേശീയ സസ്യജാലകളിൽ അധീശത്വം നേടി നാശികാരികളാകും. 2004-05ൽ സംസ്ഥാനത്തെ വനങ്ങൾ പുഷ്ടിപ്പെടുത്താൻ വിദേശത്തുനിന്നും പുതിയയിനം സസ്യജാലങ്ങൾ ഇറക്കുമതി ചെയ്ത് നട്ടുപിടിച്ചിച്ചിരുന്നു.
ഇക്കൂട്ടത്തിൽ നാശകാരികളായ ഈ ചെടിയും കടന്നുകൂടിയെന്നാണ് അധികൃതർ പറയുന്നത്. കടമാൻപാറയിലും അക്കാലത്ത് നട്ടുപിടിപ്പിച്ച 50ഓളം വിദേശ സസ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടുവന്ന ഈകൊന്നകൾ ശേഷിക്കുന്നതാണ് ഇപ്പോൾ നശിപ്പിക്കുന്നത്. ഈ അധിനിവേശ വൃക്ഷ ഇനം മനസ്സിലാക്കിയ ആര്യങ്കാവ് റേഞ്ച ഓഫിസർ പാലോട് ബോട്ടാണിക്കൽ ഗാർഡൻ (ജെ.എൻ.ടി.ബി.ജി.ആർ.ഐ) അധികൃതരെ വിവരമറിയിച്ചു.
അവിടത്തെ ടെക്നിക്കൽ ഓഫിസർമാരായ ഡോ. ഇ.എസ്. സന്തോഷ് കുമാർ, എസ്.എം. ഷെരീഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജനുവരി 25ന് കടമൻപാറ സന്ദർശിച്ച് ഈ മരങ്ങൾ സെന്ന സയാമിയ എന്ന കാസിയ സയാമിയ ലാം ആണെന്ന് തിരിച്ചറിഞ്ഞു. മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദേശ അലങ്കാര വൃക്ഷമാണ് ഇത് എന്നറിയപ്പെടുന്നത്.
ഇന്ത്യയിലെ കാപ്പി, തേയില തോട്ടങ്ങളിൽ തണൽ ചെടിയായി നട്ടുപിടിപ്പിച്ചത് പിന്നീട് കാടുകയറി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വനലമ്പത്തിന് ഭീഷണിയായി മാറുകയും ചെയ്തു.
കടമൻപാറയിലെ വലിയ മരങ്ങൾ കൂടാതെ നിരവധി ഇളം മരങ്ങളും തൈകളും കണ്ടെത്തി. ആക്രമണകാരിയായ ഇനത്തിൽ നിന്ന് തദ്ദേശീയ സസ്യങ്ങളെ രക്ഷിക്കാൻ, സെന്ന സയാമിയയുടെ എല്ലാമരങ്ങളും എത്രയുംവേഗം നശിപ്പിക്കാനും ഇവർ ശിപാർശ ചെയ്തു.
കൂടാതെ ഈ പ്രദേശത്ത് സെന്ന സ്പെക്റ്റാബിലിസ് (ഡിസി.) എച്ച്.എസ്.ഇർവിൻ ആൻഡ് ബാർനെബി എന്ന മറ്റൊരു അധിനിവേശ ഇനത്തിെൻറ തൈകളും കണ്ടെത്തി.
സമീപത്തെ തേയില, കാപ്പി എസ്റ്റേറ്റുകളിൽ തണൽ മരങ്ങളായി സെന്ന സ്പെക്റ്റാബിലിസ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിത്തുകൾ പക്ഷി, മൃഗാദികൾ വനത്തിൽ കൊണ്ടിട്ട് കിളിർത്താെണന്നാണ് അധികൃതർ പറയുന്നത്. വനമേഖലയിൽനിന്നും ആ എസ്റ്റേറ്റുകളിൽ നിന്നും ഈ മരങ്ങൾ നശിപ്പിക്കാനും അധികൃതർ നിർദേശിച്ചു.
രാക്ഷസകൊന്നയുടെ നശീകരണം ഇങ്ങനെ
നാശകാരിയായ രാക്ഷസകൊന്ന വർഗത്തിൽപെട്ട സസ്യങ്ങൾ മറ്റ് മരങ്ങൾ നശിപ്പിക്കുന്നതുപോലെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മൂടോടെ മുറിച്ചുകളഞ്ഞാലും അടിവേരുകളിൽനിന്ന് വീണ്ടും ശക്തയോടെ പൊട്ടിക്കിളിർക്കും.
അതിനാൽ മുറിക്കാതെയും പിഴുതുമാറ്റാതെയും മൂടോടെ പടിപടിയായി ഉണക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചുവട്ടിൽനിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ പുറംതൊലിയും ഉള്ളിലെ വെളുത്ത തൊലിയും 40 ശതമാനം വരെ ചെത്തി നീക്കി ക്രമേണ മരം ഉണക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത്.
കടമാൻപാറയിൽ ഈ നടപടി പൂർത്തിയായി വരുന്നു. അടുത്ത മഴക്കാലത്തോടെ ഇനി കിളിർത്തുവരുന്ന തൈകളും ശാസ്ത്രീയമായി നശിപ്പിക്കുന്ന കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്ത് പറഞ്ഞു. സമീപത്തെ എസ് റ്റേറ്റുകളിലുള്ള മഞ്ഞകൊന്നയുടെ വഗഭേദത്തിലുള്ള തണൽ വൃക്ഷങ്ങൾ നശിപ്പിക്കാൻ നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.