പുനലൂരിലെ വാടകപ്പണം വെട്ടിപ്പ്; കൗൺസിലിൽ ഇറങ്ങിപ്പോക്ക്
text_fieldsപുനലൂർ: സ്വകാര്യ ടെലികോം കമ്പനിയുടെ പോസ്റ്റുകൾ സ്ഥാപിച്ചതിന് വാടകയിനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഗരസഭയുടെ അക്കൗണ്ടിൽ വരാത്തത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. മറ്റ് അജണ്ടകൾ ചർച്ചക്ക് എടുക്കുംമുൻപ് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചു.
നഗരസഭ പ്രദേശത്ത് കമ്പനി സ്ഥാപിച്ച പോസ്റ്റുകളുടെ രണ്ടു വര്‍ഷത്തെ വാടക നഗരസഭ അക്കൗണ്ടില്‍ വന്നിട്ടില്ല. നഗരസഭ അനുവദിച്ചതിൽ കൂടുതൽ എണ്ണം കമ്പനി സ്ഥാപിച്ച കാര്യവും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അതിന്റെ വാടകയും ലഭിച്ചിട്ടില്ലെന്നും നഗരസഭക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, യു.ഡി.എഫ് ആരോപണം ശരിയാണെന്നും പ്രത്യേക അജണ്ടയായി യോഗം വിളിച്ച് ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ഭരണപക്ഷം അറിയിച്ചു. അതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ ഫയലുകള്‍ കാണണമെന്നാവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. സെക്രട്ടറി ഫയലുകള്‍ വരുത്തി പരിശോധിച്ചു. ഗുരുതരമായ വീഴ്ച സംഭവിച്ചതായും പണം നഗരസഭാ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. അടിയന്തര പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും കുറ്റക്കാരെ കണ്ടെത്തി ഒരാഴ്ചക്കുള്ളില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സ്വകാര്യ ടെലികോം കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിന് നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ഭരണനേതൃത്വത്തിലെട്ട ചിലരും ചേര്‍ന്നു നടത്തിയ ഗൂഢനീക്കമാണ് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഒരാഴ്ചക്കകം കർശന നടപടി ഉണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്നും പ്രതിഷേധം തുടരുമെന്നും യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. ജി. ജയപ്രകാശ്, സാബു അലക്സ്, എൻ.സുന്ദരേശൻ, കെ. കനകമ്മ, ബീന സാമുവൽ, എസ്.പൊടിയൻപിള്ള, കെ ബിജു, എം.പി റഷീദ് കുട്ടി, കെ.എൻ ബിപിൻ കുമാർ, ഷെമി.എസ്.അസീസ്, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ, ജ്യോതി സന്തോഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.