ലോറിയിടിച്ച് മ്ലാവിന് ദാരുണാന്ത്യം
text_fieldsദേശീയപാതയിൽ ഇടപ്പാളയം പള്ളിമുക്കിൽ ലോറി ഇടിച്ചു ചത്ത മ്ലാവ്
പുനലൂർ: ദേശീയപാത 744ൽ ആര്യങ്കാവ് ഇടപ്പാളയം പള്ളിമുക്കിൽ ലോറികളിടിച്ച് മ്ലാവ് ചത്തു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. റെയിൽവേ റോഡിൽ നിന്ന് പാതയിലേക്ക് എടുത്തുചാടിയ മ്ലാവിനെ ഈ സമയത്ത് ഇരുവശത്തു നിന്നും കടന്നുവന്ന ലോറികൾ ഇടിക്കുകയായിരുന്നു. ആര്യങ്കാവ് വനപാലകർ എത്തി മ്ലാവിന്റെ ജഡം ഏറ്റെടുത്ത് കടമാൻപാറയിൽ എത്തിച്ച് സംസ്കരിച്ചു. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവർ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ദേശീയപാത, റെയിൽവേ ലൈൻ എന്നിവ വനത്തോട് ചേർന്നുവരുന്ന ഈ മേഖലയിൽ വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഹാങ്ങിഗ് ഫെൻസിങ് സ്ഥാപിക്കാൻ വനംവകുപ്പ് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല. ഇതുകാരണം വന്യമൃഗങ്ങൾ ട്രെയിനും വാഹനവും ഇടിച്ച് ചാകുന്നത് പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.