ആര്യങ്കാവിലെ ചന്ദന കൊള്ള: ശിൽപി പിടിയിൽ
text_fieldsപുനലൂർ: ആര്യങ്കാവ് വനാതിർത്തിയിൽ അടുത്തിടെ നടന്ന ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ശിൽപിയെ വനപാലകർ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് മുട്ടത്തറ ബേബി ഭവനിൽ നകുലൻ (52) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 20 കിലോ വരുന്ന 14 മുട്ടി ചന്ദനം കണ്ടെടുത്തു. ചന്ദനമരങ്ങൾ മുറിച്ചുകടത്തി നകുലന് എത്തിച്ചുകൊടുത്ത തമിഴ്നാട് സ്വദേശികൾ ഉടൻ പിടിയിലാകുമെന്ന് വനപാലകർ പറഞ്ഞു.
ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി ആര്യങ്കാവ് റേഞ്ചിൽനിന്ന് രണ്ട് ചന്ദനമരമാണ് മോഷണം പോയത്. ഇതിനുപിന്നിൽ തമിഴ്നാട് സ്വദേശികളാണ്. മോഷ്ടിച്ച ചന്ദനം ഇവർ നകുലന് എത്തിച്ചുകൊടുത്തു.
വിവരമറിഞ്ഞ് വനപാലകർ കഴിഞ്ഞ രാത്രി വീട് വളഞ്ഞ് നകുലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദനത്തിൽ ശിൽപങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഇയാൾക്കെതിരെ പരുത്തിപ്പാറ റേഞ്ചിൽ രണ്ട് ചന്ദന കേസുണ്ട്. പലതവണ ഇയാളുടെ വീട്ടിൽ നിന്നും അധികൃതർ ചന്ദനം പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.