പരപ്പാർ ഡാമിനുള്ളിൽ സൗരോർജ പാനൽ: പരീക്ഷണം തുടങ്ങി
text_fieldsപുനലൂർ: തെന്മലയിലെ കല്ലട ജലസേചന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്താനുള്ള സാധ്യത പഠനത്തിന് പരപ്പാർ ഡാമിനുള്ളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു തുടങ്ങി. പരീക്ഷണാർഥം തുടങ്ങിയ നടപടി വിജയമായാൽ വൈദ്യുതി ഉത്പാദനത്തിന് കൂടുതൽ പാനലുകൾ സ്ഥാപിക്കും. എർത്ത് ഡാമിനോട് ചേർന്ന് കുളത്തുപ്പുഴ ആറ് സന്ധിക്കുന്ന ഭാഗത്താണ് താൽക്കാലിക സംവിധാനം ഒരുക്കി പാനൽ സ്ഥാപിക്കുന്നത്.
സർക്കാർ ഏജൻസിയായ അനർട്ടിൻറ നിയന്ത്രണത്തിൽ ട്രാക്റ്ററബെൽ കമ്പനിക്കാണ് ഇതിന്റെ ചുമതല. വെള്ളത്തിന് മുകളിൽ പ്ലാസ്റ്റിക് ബാരലുകൾ ഉറപ്പിച്ച് ഇതിനിടയിൽ പൈപ്പ് സ്ഥാപിച്ചാണ് പാനലുകൾ സ്ഥാപിക്കുന്നത്. ജലസേചന വകുപ്പിന്റെ മലമ്പുഴ ഡാമിലും സോളാർ പരീക്ഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.