ആനക്കൊമ്പ് കേസിൽ പ്രതികൾ റിമാൻഡിൽ; ഒന്നിലധികം ആനകളുടെ കൊമ്പ് കവർന്നു
text_fieldsപുനലൂർ: അച്ചൻകോവിലിൽ ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ചുപേരെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ട് റാന്നി കോടതി മജിസ്ട്രേറ്റ് മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്.
അച്ചൻകോവിൽ ഗിരിജൻ കോളനിയിൽ എസ്. പ്രസാദ്, പടിഞ്ഞാറെ പുറമ്പോക്ക് സ്വദേശി എസ്. ശരത്, അനീഷ് ഭവനിൽ വി. അനീഷ്, ബ്ലോക്ക് നമ്പർ മൂന്നിൽ പി. കുഞ്ഞുമോൻ, ഓലപ്പാറ ചരുവിള പുത്തൻവീട്ടിൽ എം. ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം കല്ലാർ റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് പിടികൂടിയ പിടികൂടിയ ആനക്കൊമ്പും ഈനാംപേച്ചിയുടെ അവശിഷ്ടങ്ങളും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
പ്രതികൾ ഒന്നിലധികം ആനകളുടെ കൊമ്പുകൾ കൈവശപ്പെടുത്തിയതായും മറ്റു വന്യജീവികളെ വേട്ടയാടിയതായും വ്യക്തമായി. പ്രതികളിൽ ഒരാളുടെ വിട്ടിൽ നിന്ന് പിടികൂടിയ കൊമ്പും ഈനാംപേച്ചിയുടെ ശരീരാവശിഷ്ടങ്ങളും സൂചന നൽകുന്നത് ഇതിലേക്കാണ്. ആറ്റുതീരത്ത് പ്രതികൾ ചാക്കിൽ ഉപേക്ഷിച്ച കൊമ്പിന് സമാനമായ കൊമ്പല്ല പ്രതികളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
ആറ്റുതീരത്ത് നിന്ന് കൊമ്പനാനയുടെ കൊമ്പാണ് ലഭിച്ചത്. എന്നാൽ പിന്നീട് വീട്ടിൽ നിന്ന് പിടികൂടിയത് മോഴയാനയുടെ ചെറിയ കൊമ്പാണ് (തേറ്റ). രണ്ടുകൊമ്പുകളുെടയും ഒാരോേന്ന ലഭിച്ചുള്ളൂ. മറ്റ് കൊമ്പുകൾ എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മൂന്ന് മാസം മുമ്പ് അച്ചൻകോവിൽ റേഞ്ചിലെ കൂരാൻപാറ വനത്തിൽ ചെരിഞ്ഞ ആനയിൽ നിന്നാണ് കൊമ്പ് ലഭിച്ചതെന്ന് പ്രതികൾ പറഞ്ഞതായി വനപാലകർ പറയുന്നത്.
കൊടുംവനത്തിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകൾ നാട്ടിൽ നിന്നുള്ളവർ എത്തി കവർന്നിട്ടും ആന ചരിഞ്ഞതടക്കം വിവരങ്ങൾ അധികൃതർ അറിയാതിരുന്നത് ദുരൂഹത ഉയർത്തുന്നു. നിരവധി വനം ഓഫിസുകളും വനപാലകരുമുള്ള അച്ചൻകോവിലിൽ ആനക്കൊമ്പ് ഉൾപ്പെടെ മാസങ്ങളായി ഒളിപ്പിച്ചുവെച്ചത് യഥാസമയം കണ്ടെത്തുന്നതിലും അധികൃതർക്ക് വീഴ്ചവന്നുവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.