ആര്യങ്കാവിൽനിന്ന് ചന്ദനം കടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsപുനലൂർ: ആര്യങ്കാവ് കോട്ടവാസൽ വനത്തിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. മുഖ്യപ്രതിയായ തമിഴ്നാട് കടയനല്ലൂർ സ്വദേശി തങ്കദുരൈ (39) ആണ് ആര്യങ്കാവ് റേഞ്ച് വനപാലകർ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ കടയനല്ലൂർ സ്വദേശികളായ മഹേഷ്, മല്ലയ്യ, കുട്ടി, നവാസ്ഖാൻ, കനീഷ് എന്നിവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.
കഴിഞ്ഞ 28നാണ് കോട്ടവാസൽ വനമേഖലയിൽനിന്ന് ഏഴ് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രശോക്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. സജു, അനിൽകുമാർ, ട്രൈബൽ വാച്ചർ ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. പ്രതിയെ തെളിവെടുപ്പിനു ശേഷം പുനലൂർ വനം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.